കരാര്‍ കേന്ദ്രവുമായി മാത്രം; പഞ്ചാബ് സർക്കാറിന് വാക്സിൻ വിൽക്കില്ലെന്ന് മൊഡേണ

വാക്സിൻ ലഭ്യതയ്ക്കായി വിവിധ നിർമാതാക്കളെ പഞ്ചാബ് സർക്കാർ സമീപിച്ചിരുന്നു.

Update: 2021-05-23 15:38 GMT
Advertising

വാക്സിൻ ലഭ്യമാക്കണമെന്ന പഞ്ചാബ് സർക്കാറിന്‍റെ ആവശ്യം തള്ളി യു.എസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മൊഡേണ. മൊഡേണ കോവിഡ് വാക്സിൻ പഞ്ചാബ് സർക്കാറിന് നേരിട്ട് വിൽക്കാൻ തയ്യാറല്ലെന്നും കേന്ദ്രസർക്കാറുമായി മാത്രമേ വാക്സിൻ ഇടപാടുകൾ നടത്തുകയുള്ളൂ എന്നും കമ്പനി വ്യക്തമാക്കി. 

കൂടുതൽ പേരെ അതിവേഗം വാക്സിനേഷന് വിധേയരാക്കാൻ ലക്ഷ്യമിട്ട് വാക്സിൻ ലഭ്യതയ്ക്കായി വിവിധ നിർമാതാക്കളെ പഞ്ചാബ് സർക്കാർ സമീപിച്ചിരുന്നു. മൊഡേണ, സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാതാക്കളായ ഗമേലയ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫൈസര്‍, ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ എന്നീ കമ്പനികളുമായി പഞ്ചാബ് സര്‍ക്കാര്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ മൊഡേണ മാത്രമെ സര്‍ക്കാറിന്‍റെ ആവശ്യത്തോട് പ്രതികരിച്ചിട്ടുള്ളൂവെന്ന് സംസ്ഥാന കോവിഡ് വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ വികാസ് ഗാര്‍ഗ് വ്യക്തമാക്കി.

4.2 ലക്ഷം ഡോസ് വാക്‌സിന്‍ പഞ്ചാബ് ഇതിനോടകം വിലകൊടുത്തു വാങ്ങിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാറില്‍ നിന്ന് ഇതുവരെ 44 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ലഭിച്ചതെന്നും വികാസ് ഗാര്‍ഗ് പറ‍ഞ്ഞു. വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി പഞ്ചാബില്‍ വാക്‌സിന്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News