മൂന്ന് ദിവസത്തിനുള്ളില്‍ അന്‍പത് ലക്ഷം വാക്സിനുകള്‍ കൂടി ലഭ്യമാക്കുമെന്ന് കേന്ദ്രം

ഒന്നര കോടി വാക്‌സിനുകളാണ് ഇപ്പോള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശമുള്ളതെന്നും അരോഗ്യമന്ത്രാലയം

Update: 2021-05-16 10:03 GMT
Editor : Suhail | By : Web Desk
Advertising

മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് അന്‍പത് ലക്ഷം കോവിഡ് വാക്‌സിനുകള്‍ കൂടി ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇരുപത് കോടിയിലേറെ വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രം ലഭ്യമാക്കിയെന്നും, 1.84 കോടി കോവിഡ് വാക്‌സിനുകളാണ് ഇപ്പോള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശമുള്ളതെന്നും അരോഗ്യമന്ത്രാലയം അറിയിച്ചു.

അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 50,95,640 വാക്‌സിനുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി എത്തിക്കുക. 1,84,41,478 വാക്‌സിനുകള്‍ ഇപ്പോള്‍ ഇവിടങ്ങളില്‍ ലഭ്യമാണ്.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേങ്ങള്‍ക്കും കോവിഡ് വാക്‌സിനുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതായും, അധിക ഉത്പാദനം ആസുത്രണം ചെയ്തും വാക്‌സിന്‍ വിതരണത്തിന് കേന്ദ്രം പിന്തുണ നല്‍കുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News