മാസ്ക് ധരിച്ചില്ല; നടുറോഡില്‍ സ്ത്രീയെ മര്‍ദിച്ച് മധ്യപ്രദേശ് പൊലീസ്- വീഡിയോ
മാസ്ക് ധരിക്കാതിരിക്കുന്നത് കുറ്റകരമാണെങ്കിലും അതു തിരുത്തേണ്ടത് ഇപ്രകാരമല്ലെന്നാണ് പൊലീസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍.
മാസ്‌ക് ധരിക്കാത്തതിന് സ്ത്രീയെ നടുറോഡില്‍വെച്ച് മര്‍ദിച്ച് മധ്യപ്രദേശ് പൊലീസ്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. സ്ത്രീയെ അവരുടെ മകളുടെ മുന്നില്‍വെച്ച് ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ സ്ത്രീയെ വാഹനത്തില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ സ്ത്രീ അതിനു തയ്യാറാകുന്നില്ല. അവര്‍ കുതറി മാറിയതോടെയാണ് പൊലീസ് മര്‍ദ്ദിക്കാന്‍ തുടങ്ങിയത്.
പൊലീസ് ഉദ്യോഗസ്ഥ അവരുടെ തലമുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്യുന്നുണ്ട്. നാലു പുരുഷ പൊലീസുകാരും ഒരു വനിതാ പൊലീസുമടങ്ങിയ സംഘമാണ് ദൃശ്യത്തിലുള്ളത്. തടയാന്‍ ശ്രമിക്കുന്ന മകളെ പൊലീസ് തള്ളിമാറ്റുന്നതും വീഡിയോയില്‍ കാണാം. നിലവിലെ സാഹചര്യത്തില്‍ മാസ്ക് ധരിക്കാതിരിക്കുന്നത് കുറ്റകരമാണെങ്കിലും അതു തിരുത്തേണ്ടത് ഇപ്രകാരമല്ലെന്നാണ് ഇതിനു പിന്നാലെ പൊലീസിനു നേരെ ഉയരുന്ന വിമര്‍ശനം.
सागर में एक महिला की पिटाई का वीडियो वायरल हो रहा है, महिला अपनी बेटी के साथ बाहर निकली थी, मास्क नहीं पहना था बेटी ने भी मुंह पर सिर्फ स्कॉर्फ बांध रखा था। इस बीच पुलिस ने चेकिंग के दौरान गांधी चौक के पास उसे पकड़ लिया @ndtvindia @ndtv @manishndtv @alok_pandey @GargiRawat pic.twitter.com/rKwichtrpd
— Anurag Dwary (@Anurag_Dwary) May 19, 2021