സ്വകാര്യ വാഹനങ്ങൾ 20 വർഷവും വാണിജ്യ വാഹനങ്ങൾ 15 വർഷവും കഴിഞ്ഞാൽ പൊളിക്കണം

പുതിയ നയം നടപ്പാക്കിയാൽ വായുമലിനീകരണവും പരിസ്​ഥിതി ആഘാതവും കുറക്കാൻ കഴിയുമെന്നു സർക്കാർ പ്രതീക്ഷിക്കുന്നു.

Update: 2021-02-01 09:39 GMT
Advertising

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നവതരിപ്പിച്ച പൊതു ബജറ്റിൽ വെഹിക്കിൾ സ്‌ക്രാപ്പിങ്ങ് പോളിസിയും. സ്വകാര്യ വാഹനങ്ങൾക്ക്​ 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക്​ 15 വർഷവുമാണ്​ കാലാവധി. തുടർന്ന്​ ഇത്തരം വാഹനങ്ങൾ ഓട്ടോമേറ്റഡ് ഫിറ്റ്നസ് സെന്‍ററുകളിൽ പരിശോധനക്ക്​ വിധേയമാക്കി പൊളിശാലകൾക്ക്​ കൈമാറും.

പുതിയ നയം നടപ്പാക്കിയാൽ വായുമലിനീകരണവും പരിസ്​ഥിതി ആഘാതവും കുറക്കാൻ കഴിയുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മലിനീകരണവും എണ്ണ ഇറക്കുമതിയും കുറക്കാൻ സഹായിക്കും.

ये भी पà¥�ें- പെട്രോളിനും 2.5 രൂപയും ഡീസലിന് 4 രൂപയും സെസ്

ഇതോടെ വാഹന വിപണിയിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ്​ വ്യവസായലോകം പ്രതീക്ഷിക്കുന്നത്​. പഴയവാഹനങ്ങൾ കണ്ടം ചെയ്യുന്നതോടെ പുതിയ വാഹനങ്ങൾക്ക്​ ആവശ്യകത വർധിക്കുകയും 43,000 കോടി രൂപയുടെ ബിസിനസ് അവസരം ലഭിക്കുകയും ചെയ്യുമെന്നാണ്​ നിഗമനം.

15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളും പൊതുമേഖലാ വാഹനങ്ങളുംസ്‌ക്രാപ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്യും. 2022 മുതലാണ് നയം നടപ്പിലാക്കുന്നത്.അടുത്തിടെ ബോംബെ ഐ.ഐ.ടിയുടെ പഠനമനുസരിച്ച് അന്തരീക്ഷ മലിനീകരണത്തിന്റെ 70 ശതമാനവും വാഹനങ്ങളില്‍ നിന്നും പുറം തള്ളുന്ന പുകമൂലമാണെന്ന് കണ്ടെത്തിയിരുന്നു.

ये भी पà¥�ें- ആദായ നികുതി നിരക്കില്‍ മാറ്റമില്ല; 75 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇളവ്

സ്‌ക്രാപ് പോളിസിയിലൂടെ പുനരുപയോഗം ചെയ്യാന്‍ സാധിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകുമെന്നും കണക്കാക്കുന്നുണ്ട്. ഇതിലൂടെ വാഹനങ്ങളുടെ വില 30 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. സ്റ്റീലിനുള്ള എക്സൈസ് തീരുവയും 2021 ബജറ്റില്‍ കുറച്ചിട്ടുണ്ട്.

Tags:    

Similar News