ഉപരോധത്തിനിടയിലും ശക്തി തെളിയിച്ച് ഖത്തര്‍; മൂഡീസിന്റെ പുതിയ റേറ്റിങില്‍ ഖത്തറിന് വന്‍ കുതിപ്പ്
ഗൾഫ് പ്രതിസന്ധിയിൽ അയൽരാജ്യങ്ങളുടെയും ഇൗജിപ്തിന്റെയും ഉപരോധത്തെ തുടർന്ന് ഖത്തറിന്റെ വിതരണ ശൃംഖലകളിൽ തടസ്സങ്ങൾ നേരിെട്ടങ്കിലും അവ അതിവേഗത്തിൽ മറികടക്കാൻ സാധിച്ചതായി മൂഡീസ് നിരീക്ഷിച്ചു
ഗള്‍ഫ് പ്രതിസന്ധി തുടരുന്നതിനിടയിലും മികച്ച നേട്ടവുമായി ഖത്തറിലെ ബാങ്കിങ് മേഖല. ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസിന്‍റെ ഏറ്റവും പുതിയ റേറ്റിങില്‍ വന്‍ കുതിപ്പാണ് ഖത്തര്‍ രേഖപ്പെടുത്തിയത്.
അയല്‍ രാജ്യങ്ങളുടെ ഉപരോധത്തിന് പിന്നാലെ മൂഡീസിന്‍റെ റേറ്റിങില്‍ ഖത്തര്‍ സ്ഥിരതയില്‍ നിന്ന് നെഗറ്റീവ് റേറ്റിങിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ ഒറ്റ വര്‍ഷം കൊണ്ട് മികച്ച തിരിച്ചുവരവാണ് ഖത്തറിലെ ബാങ്കുകള്‍ നടത്തിയിരിക്കുന്നത്. ഏറ്റവും പുതിയ റേറ്റിങില്‍ വീണ്ടും ഖത്തര്‍ ബാങ്കിങ് മേഖല സ്ഥിരതയിലേക്ക് തിരിച്ചെത്തി.
ഖത്തർ ബാങ്കിങ് മേഖലയുടെ വളർച്ചയാണ് മൂഡീസിെൻറ റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്. 2017 ജൂണിൽ ആരംഭിച്ച ഗൾഫ് പ്രതിസന്ധിയിലും ഖത്തറിെൻറ സമ്പദ്വ്യവസ്ഥയും ബാങ്കിങ് മേഖലയും മികച്ച പ്രകടനം കാഴ്ചവെച്ചതിെൻറ തെളിവ് കൂടിയാണ് മൂഡീസ് റേറ്റിങ്. ഇതോടൊപ്പം ഖത്തർ സർക്കാറിനും Aa3 റേറ്റിങും നൽകിയിട്ടുണ്ട്.
2017ൽ 1.6 ശതമാനമായിരുന്ന മൊത്ത ആഭ്യന്തര ഉൽപാദനത്തിലുള്ള വളർച്ച അടുത്ത നാല് വര്‍ഷം കൊണ്ട് 2.8 ശതമാനമായി ഉയരുമെന്നാണ് മൂഡീസിെൻറ കണക്കുകൂട്ടൽ. ഗൾഫ് പ്രതിസന്ധിയിൽ അയൽരാജ്യങ്ങളുടെയും ഇൗജിപ്തിന്റെയും ഉപരോധത്തെ തുടർന്ന് വിതരണ ശൃംഖലകളിൽ തടസ്സങ്ങൾ നേരിെട്ടങ്കിലും അതിവേഗത്തിൽ മറികടക്കാൻ സാധിച്ചതായി മൂഡീസ് സീനിയർ ക്രെഡിറ്റ് ഒാഫിസറും വൈസ് പ്രസിഡൻറുമായ നിതീഷ് ഭോജ്നഗർവാല പറഞ്ഞു. ബാങ്കുകളുടെ വായ്പകളിൽ സ്ഥിരത കൈവരിക്കാനും ഖത്തറിന് സാധിച്ചിട്ടുണ്ട്.