സെൻസെക്സിൽ നിർണായക നേട്ടം; നിഫ്റ്റിയിലും ഉയർച്ച
അമേരിക്കൻ പ്രസിഡന്‍റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്തത് അധികാരത്തിലേറിയതോടെ വ്യാപാരം ആരംഭിച്ചത് വൻ കുതിപ്പോടെയാണ്.
Update: 2021-01-21 04:47 GMT
സെൻസെക്സിൽ നിർണായക നേട്ടം. ആദ്യമായി സൂചിക അൻപതിനായിരം കടന്ന് 50092 പോയിന്‍റിലെത്തി. നിഫ്റ്റിയിലും ഉയർച്ചയുണ്ടായി. അമേരിക്കൻ പ്രസിഡന്‍റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്തത് അധികാരത്തിലേറിയതോടെ വ്യാപാരം ആരംഭിച്ചത് വൻ കുതിപ്പോടെയാണ്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലാദ്യമായാണ് ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 50,000 പോയന്റ് മറികടന്നിരിക്കുന്നത്. വിപണിയുടെ തുടക്കത്തില്‍ 223 പോയന്റ് ഉയര്‍ന്നതോടെയാണ് സെന്‍സെക്സ് 50,000 എന്ന നിലവാരം മറികടന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും മുന്നേറ്റം ദൃശ്യമാണ്. 14700 എന്ന നിലവാരത്തിലാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്.
റിലയൻസ് ഇന്‍റസ്ട്രീസും ഇൻഫോസിസുമാണ് വൻ നേട്ടം കൊയ്തു. അദാനി പോര്‍ട്സ്, എച്ച്ഡിഎഫ്‍സി, ഗെയില്‍ തുടങ്ങിയ കമ്പനികള്‍ക്ക് നഷ്ടം നേരിട്ടു.