ഫെഡറര്‍ക്ക് കിരീടം

Update: 2018-03-16 22:09 GMT
Editor : Muhsina
ഫെഡറര്‍ക്ക് കിരീടം
Advertising

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ റോജര്‍ ഫെഡറര്‍ കിരീടം സ്വന്തമാക്കി. അഞ്ചുവര്‍ഷത്തെ ഇടവേളക്ക് ശേഷം വിംബിള്‍ഡണ്‍ ഫൈനല്‍ കളിക്കുന്ന ഫെഡററുടെ എട്ടാം വിംബിള്‍ഡണാണ് ഇത്..

വിംബിള്‍ഡണ്‍ പുരുഷ സിംഗള്‍സ് കിരീടം റോജര്‍ ഫെഡറര്‍ക്ക്. ഫൈനലില്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചിനെ നേരിട്ടുളള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. ഫെഡററുടെ എട്ടാം വിംബിള്‍ഡണ്‍ കിരീടമാണിത്.

ഒടുവില്‍ ലണ്ടനിലെ പുല്‍ത്തകിടിയില്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ആദ്യസെറ്റില്‍ ഫെഡ് എക്സ്പ്രസിന്റെ ജയം 6-3 ന്. രണ്ടാം സെറ്റില്‍ മാരിന്‍ സിലിച്ച് കളത്തിലുണ്ടായില്ല. സെറ്റ് പിടിച്ചത് 6-1 ന്. മൂന്നാം സെറ്റില്‍ സിലിച്ച് ഇഞ്ചോടിഞ്ച് പൊരുതി. മല്‍സരം നാലാം സെറ്റിലേക്ക് പോകുമോയെന്ന് തോന്നിപ്പിച്ചു. എന്നാല്‍ ഫെഡററുടെ പരിചയ സമ്പത്തിന് മുന്നില്‍ സിലിച്ചിന് കാലിടറി.

എട്ടാം വിംബിള്‍ഡണ്‍ നേടിയ ഫെഡ് എക്സ്പ്രസിന്റെ കരിയറിലെ 19 ആം ഗ്രാന്‍ഡ് സ്ലാമാണിത്. ഇതോടെ ഓപ്പണ്‍ കാലത്തെ പീറ്റ് സാംപ്രാസിന്റേയും അമച്വര്‍ കാലത്തെ വില്യം റെന്‍ഷോയുടേയും റെക്കോഡുകള്‍ 35 കാരന്‍ പഴങ്കഥയാക്കി. ഈ വിംബിള്‍ഡണിലെ എല്ലാ മല്‍സരങ്ങളിലും സ്വിസ് താരം ജയിച്ചത് നേരിട്ടുളള സെറ്റുകള്‍ക്കെന്ന പ്രത്യേകത കൂടിയുണ്ട്.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News