പ്രാരാബ്ധങ്ങള്‍ക്ക് നടുവില്‍ നേട്ടം കൊയ്യാന്‍ കാല്‍വരി മൌണ്ട്

Update: 2018-05-13 06:11 GMT
Editor : Sithara
പ്രാരാബ്ധങ്ങള്‍ക്ക് നടുവില്‍ നേട്ടം കൊയ്യാന്‍ കാല്‍വരി മൌണ്ട്
Advertising

ക്രോസ് കണ്‍ട്രി ഇനങ്ങളില്‍ ഏറെ വിജയപ്രതീക്ഷ വെച്ചു പുലര്‍ത്തുമ്പോഴും പരിശീലനത്തിനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഇവിടെ ഇല്ല

Full View

പ്രാരാബ്ധങ്ങള്‍ക്ക് നടുവിലും സംസ്ഥാന സ്കൂള്‍ കായികമേളയില്‍ നേട്ടം കൊയ്യാന്‍ ഒരുങ്ങുകയാണ് ഇടുക്കി കാല്‍വരി മൌണ്ട് സിഎച്ച്എസ്. ക്രോസ് കണ്‍ട്രി ഇനങ്ങളില്‍ ഏറെ വിജയപ്രതീക്ഷ വെച്ചു പുലര്‍ത്തുമ്പോഴും പരിശീലനത്തിനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഇവിടെ ഇല്ല എന്ന പരാതിയും ഉയരുന്നു.

ഇടുക്കി കാല്‍വരി മൌണ്ട് സി.എച്ച്.എസ് 1997,98,99 വര്‍ഷങ്ങളില്‍ സംസ്ഥാന തലത്തില്‍ കായികമേളയില്‍ മികച്ച നേട്ടം കൈവരിച്ച സ്കൂളുകളില്‍ ഒന്നായിരുന്നു. അനവധി കായികതാരങ്ങളെ സംഭാവന ചെയ്ത സ്കൂളില്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് പരിശീലനത്തിനുള്ള ഉപകരണങ്ങള്‍ പോലും ഇല്ല.

അന്തര്‍ദേശീയ സകൂള്‍ കായികമേളയില്‍ ഒന്‍പതാം സ്ഥാനം നേടിയ സാന്ദ്ര.എസ്.നായരിലാണ് സ്കൂളിന്‍റെ പ്രധാന പ്രതീക്ഷ. 5000, 3000, 1500 ക്രോസ് കണ്‍ട്രി ഇനങ്ങളിലാണ് സാന്ദ്ര പങ്കെടുക്കുന്നത്. ഹൈ ആറ്റിറ്റ്യൂഡ് ആണ് ഹൈറേഞ്ചിലെ ഗ്രൌണ്ടുകള്‍ എല്ലാം തന്നെ അതുകൊണ്ടു തന്നെ തണുപ്പ് കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ മത്സരത്തിനായി പോകുന്ന കായിക താരങ്ങള്‍ക്ക് പരീശീലനത്തിന് ഇത് പ്രയോജനപ്പെടുത്തുവാന്‍ കഴിയും. പക്ഷെ സിന്തറ്റിക്ക് ട്രാക്ക് ഉള്‍പടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കണമെന്നു മാത്രം.

Writer - Sithara

contributor

Editor - Sithara

contributor

Similar News