കടുത്ത വരള്‍ച്ച: വേഗമേറിയ പിച്ചൊരുക്കാന്‍ ദക്ഷിണാഫ്രിക്ക പണിപ്പെടും
ബൌളര്‍മാര്‍ക്ക് വേഗത കിട്ടണമെങ്കില്‍ പിച്ചില്‍ കനം കുറഞ്ഞ പുല്ല് വേണം. രാവിലെ ചെറിയ മഴയും ഉച്ചയ്ക്ക് ശേഷം വെയിലും എന്ന കാലാവസ്ഥയാണ് ഉചിതം. എന്നാലത് എത്രത്തോളം
ദക്ഷിണാഫ്രിക്കയില്‍ ചരിത്രത്തിലാദ്യമായി ഒരു പരമ്പര ജയം ലക്ഷ്യമിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഒരു സന്തോഷ വാര്‍ത്ത. കടുത്ത വരള്‍ച്ച അനുഭവപ്പെടുന്നതിനാല്‍ പിച്ച് വേണ്ട പോലെ നനയ്ക്കാന്‍ കഴിയാതെ അധികതര്‍ വലയുകയാണ് ആദ്യ ടെസ്റ്റ് നടക്കുന്ന ന്യൂലാന്‍ഡ്സിലെ അധികൃതര്‍. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വേഗമേറിയതും ബൌണ്‍സ് നല്‍കുന്നതുമായ പിച്ചുകളിലൊന്നാണ് ഇത്, കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും വലിയ വരള്‍ച്ചയിലൂടെയാണ് വെസ്റ്റേണ്‍ കേപ് മേഖല ഇപ്പോള്‍ കടന്നു പോകുന്നത്. പ്രതിദിനം 87 ലിറ്ററില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശം അധികൃതര്‍ നാട്ടുകാര്‍ക്ക് നല്‍കി കഴിഞ്ഞു.
വേഗതയും ബൌണ്‍സും സീമുമൊക്കെയുള്ള ഇന്ത്യക്ക് വെല്ലുവിളിയാകുന്ന പിച്ച് ഒരുക്കണമെങ്കില്‍ ആവശ്യത്തിന് വെള്ളം തെളിക്കേണ്ടതുണ്ട്. കുഴല്‍ കിണറുണ്ടെങ്കിലും ഇത് പര്യാപ്തമല്ലെന്ന് ന്യൂലാന്‍ഡിലെ ക്യൂറേറ്ററായ ഇവാന്‍ ഫ്ലിന്‍റ് പറഞ്ഞു. കുഴല്‍കിണറിലെ വെള്ളം ഉപയോഗിച്ച് പിച്ച് ദിവസവും നനയ്ക്കാന്‍ കഴിയുന്നുണ്ടെങ്കിലും ഔട്ട്ഫീല്‍ഡ് ആഴ്ചയിലൊരിക്കലെ നനയ്ക്കാന്‍ സാധിക്കാറുള്ളൂ. ബൌളര്‍മാര്‍ക്ക് വേഗത കിട്ടണമെങ്കില്‍ പിച്ചില്‍ കനം കുറഞ്ഞ പുല്ല് വേണം. രാവിലെ ചെറിയ മഴയും ഉച്ചയ്ക്ക് ശേഷം വെയിലും എന്ന കാലാവസ്ഥയാണ് ഉചിതം. എന്നാലത് എത്രത്തോളം ലഭിക്കുമെന്ന് അറിയില്ല.