ഇനിയും ഒന്നാമനാകുക എളുപ്പമല്ലെന്ന് നദാല്‍; ഫെഡററാണ് എന്നും ഒന്നാമന്‍

Update: 2018-06-05 19:21 GMT
Editor : Alwyn K Jose
ഇനിയും ഒന്നാമനാകുക എളുപ്പമല്ലെന്ന് നദാല്‍; ഫെഡററാണ് എന്നും ഒന്നാമന്‍
Advertising

ഒന്നാം റാങ്കിലെത്തിയ ഫെഡററെ നദാല്‍ അഭിനന്ദിക്കുകയും ചെയ്തു.

ടെന്നീസ് റാങ്കിങില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തുക എളുപ്പമല്ലെന്ന് സ്പെയിനിന്റെ റാഫേല്‍ നദാല്‍. പരിക്കില്‍നിന്ന് വേഗത്തില്‍ മോചിതമാകാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും താരം പറഞ്ഞു. ഒന്നാം റാങ്കിലെത്തിയ ഫെഡററെ നദാല്‍ അഭിനന്ദിക്കുകയും ചെയ്തു.

മെക്സിക്കണ്‍ ഓപ്പണില്‍ മത്സരിക്കുകയാണ് നിലവില്‍ നദാല്‍. നാളെ സ്വന്തം നാട്ടുകാരനായ ഫെലിസിയാനോ ലോപ്പസാണ് എതിരാളി. ആസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിനിടെ പരിക്കിനെ തുടര്‍ന്ന് പിന്മാറിയതിന് ശേഷം ആദ്യമായാണ് നദാല്‍ കോര്‍ട്ടിലെത്തുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ റാങ്കിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുക പ്രയാസമാണെന്നാണ് നദാല്‍ പറയുന്നത്. മെക്സിക്കോ ഓപ്പണില്‍ മത്സരിക്കുന്നത് കളിയോടുള്ള താല്‍പര്യം കൊണ്ടാണ്. അല്ലാതെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനല്ല. ഈ സമയത്ത് നന്നായി കളിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്. അത് ഏത് റാങ്കിലായാലും താന്‍ തൃപ്തനാണെന്നും ലോക രണ്ടാം നമ്പര്‍ താരം പറഞ്ഞു. അതേസമയം, ലോക ഒന്നാം നമ്പര്‍ പട്ടം തിരിച്ചുപിടിച്ച സ്വിസ് താരം റോജര്‍ ഫെഡററെ നദാല്‍ അഭിനന്ദിച്ചു. ടെന്നീസിലെ ഇതിഹാസ താരമെന്ന് തെളിയിക്കാന്‍ ഫെഡറര്‍ക്ക് ഒന്നാം റാങ്കിലെത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹമാണ് എന്നും ഒന്നാമനെന്നും നദാല്‍ പറഞ്ഞു. ഈ പ്രായത്തിലും ടെന്നീസിനോട് ഇത്രയും പ്രണയം കാണിക്കുന്ന ഫെഡറര്‍ ടെന്നീസ് ലോകത്തിന് എന്നും പ്രചോദനമാണെന്നും റാഫ വ്യക്തമാക്കി.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News