കോവിഡ്: കേരളാ ഒളിമ്പിക്സ് നടത്തിപ്പില്‍ അനിശ്ചിതത്വം

ഫെബ്രുവരി 15 മുതല്‍ നത്താനിരുന്ന ഒളിമ്പിക്സ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ചേക്കും

Update: 2022-01-28 01:59 GMT
Advertising

പ്രഥമ കേരളാ ഒളിമ്പിക്സ് നടത്തിപ്പില്‍ അനിശ്ചിതത്വം. ഫെബ്രുവരി 15 മുതല്‍ നത്താനിരുന്ന ഒളിമ്പിക്സ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ചേക്കും. അന്തിമ തീരുമാനം അടുത്ത തിങ്കളാഴ്ച ഉണ്ടാകും.

ജില്ലാതല മത്സരങ്ങള്‍ പൂര്‍ത്തിയാക്കി പ്രഥമ കേരളാ ഒളിമ്പിക്സിന് സജ്ജമായിരുന്നു കായിക വകുപ്പ്. എന്നാല്‍ കോവിഡ് മൂന്നാം തരംഗം വലിയ വെല്ലുവിളിയായി. അടുത്ത മാസം പതിനഞ്ച് മുതല്‍ ഇരുപത്തിനാല് വരെ തിരുവനന്തപുരത്തുവെച്ചായിരുന്നു ഒളിമ്പിക്സ് നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഒളിമ്പിക്സ് നടത്തിയാല്‍ തിരിച്ചടിയാകുമോയെന്ന ആശങ്ക സംഘാടകര്‍ക്കുണ്ട്. സാഹചര്യം പരിഗണിച്ച് മാറ്റിവെക്കണമെന്ന് മുന്‍ താരങ്ങളും ആവശ്യപ്പെട്ടു. നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം മുപ്പത്തിയൊന്നിന് എടുക്കും. നിലവില്‍ ഒളിമ്പിക്സ് മാറ്റിവെക്കുമെന്നാണ് സൂചന. തിരുവനന്തപുരത്തിന് പുറമേ കൂടുതല്‍ ജില്ലകള്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതും ഒളിമ്പിക്സ് നടത്തിപ്പിന് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് ഒളിമ്പിക്സ് നടത്താം എന്ന തീരുമാനത്തിലേക്ക് എത്താനാണ് സാധ്യത. പ്രഥമ കേരളാ ഒളിമ്പിക്സ് മാറ്റ് കുറയതാതെ സംഘടിപ്പിക്കാന്‍ അല്‍പം വൈകിയാലും കാത്തിരിക്കാനാണ് അധികൃതരുടെ തീരുമാനം.

Full View

News Summary : Covid: Uncertainty over the conduct of the Kerala Olympics

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News