അരങ്ങേറ്റ മത്സരത്തിൽ തന്നെ കളിയിലെ താരം; ഹർഷൽ പട്ടേൽ ബൗളിങ് നിരയിൽ പുതിയ പ്രതീക്ഷ

2012 മുതൽ ഐപിഎല്ലിൽ കളിക്കുന്ന ഹർഷൽ പട്ടേലിന് ദേശീയ ടീമിലേക്കെത്താൻ 2021 വരെ കാത്തിരിക്കേണ്ടി വന്നു.

Update: 2021-11-20 14:13 GMT
Editor : abs | By : Web Desk
Advertising

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിലെ ഇന്ത്യയുടെ വിജയം ബൗളർമാർക്ക് അവകാശപ്പെട്ടതായിരുന്നു. കുറഞ്ഞ റണ്ണിൽ കിവീസിനെ ഒതുക്കാൻ ഇന്ത്യൻ ബൗളിങ് നിരക്കായി. ഇതിൽ തന്നെ അരങ്ങേറ്റക്കാരനായ ഹർഷൽ പട്ടേൽ മികച്ച പ്രകടനത്തിലൂടെ കളിയിലെ താരമായി. നാല് ഓവറിൽ 25 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് ഹർഷൽ നേടിയത്.

2012 മുതൽ ഐപിഎല്ലിൽ കളിക്കുന്ന ഹർഷൽ പട്ടേലിന് ദേശീയ ടീമിലേക്കെത്താൻ 2021 വരെ കാത്തിരിക്കേണ്ടി വന്നു. ഐപിൽ 14ാം സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായിരുന്ന ഹർഷൽ പട്ടേൽ. 15 മത്സരങ്ങളിൽ നിന്ന് 32 വിക്കറ്റാണ് താരം വീഴ്ത്തിയത്.

ബൗളിങ്ങിൽ വളരെ വ്യത്യസ്തയയുള്ള ബൗളറാണ് ഹർഷൽ. വേഗത്തിൽ മാത്രമല്ല പന്തിന്റെ ലൈനിലും ലെങ്തിലും വ്യത്യസ്ത കൊണ്ടുവരാൻ സാധിക്കാറുണ്ട്. ഇന്ത്യയിലെ വലിയ പിച്ചുകളിൽ വളരെ ഫലപ്രദമായ ബൗളറാണ് ഹർഷൽ പട്ടേൽ. സ്ലോ ബോളുകളിലൂടെ ബാറ്റ്സ്മാനെ കുടുക്കാൻ അദ്ദേഹത്തിനാവുന്നുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News