പാക് ക്രിക്കറ്റ് ബോർഡുമായി ഉടക്കി: ഉമർ അക്മൽ ഇനി യുഎസിൽ കളിക്കും

കാലിഫോർണിയയിലെ നോര്‍ത്തേന്‍ ക്രിക്കറ്റ് അസോസിയേഷനുമായാണ് ഉമർ അകമൽ കരാർ ഒപ്പിട്ടുവെന്നാണ് ഇഎസ്പിന്‍ ക്രിക്ക ്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Update: 2021-10-06 13:14 GMT
Editor : rishad | By : Web Desk
Advertising

പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി ഉടക്കിയതിന് പിന്നാലെ ഉമർ അക്മൽ ഇനി യുഎസിൽ കളിക്കും. യുഎസില ലീഗ് ക്രിക്കറ്റിലാണ് ഉമർ അക്മൽ ഇനി ബാറ്റേന്തുക. കാലിഫോർണിയയിലെ നോര്‍ത്തേന്‍ ക്രിക്കറ്റ് അസോസിയേഷനുമായാണ് ഉമർ അകമൽ കരാർ ഒപ്പിട്ടുവെന്നാണ് ഇഎസ്പിന്‍ ക്രിക്ക ്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ചെറിയ കാലത്തേക്കാണ് ഉമർ അക്മലുമായി കരാർ. പാകിസ്താന്റെ അഴിമതി വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വിലക്കേർപ്പെടുത്തിയിരുന്നത്. ഓഗസ്റ്റിൽ വിലക്കു തീർന്നതിനു ശേഷം പിസിബി ക്രിക്കറ്റ് അസോസിയേഷൻ ടന്റി20 ടൂർണമെന്റിൽ കളിച്ചെങ്കിലും ഫോമിലേക്കുയരാനായില്ല.

അതേസമയം ഈ മാസം 20ന് പാകിസ്താനിൽ ഖ്വയിദ് ആസാം ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കുന്നുണ്ട്. ഇതിൽ ഉമർ അക്മൽ പങ്കെടുക്കുമോ എന്ന് ഉറപ്പില്ല. പാകിസ്താന്റെ ആഭ്യന്തര ടൂർണമെന്റാണിത്. പാകിസ്താന്റെ ടി20 ലോകകപ്പ് ടീമിൽ ഉമർ അക്മൽ ഇടം നേടുമെന്ന് കരുതിയിരുന്നെങ്കിലും ഉൾപ്പെടുത്താത്തിൽ താരത്തിന് അതൃപ്തിയുണ്ടായിരുന്നു.

പാകിസ്താൻ ക്രിക്കറ്റ് ടീമിൽ എന്നും വിവാദങ്ങളിൽ നിറഞ്ഞ താരമായിരുന്ന ഉമർ അക്മൽ. പാകിസ്താൻ ക്രിക്കറ്റിലെ അഴിമതി ചട്ടം ലംഘിച്ചതിന് 18 മാസത്തേക്ക് വിലക്കാനായിരുന്നു പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നത്. ഇതിനെതിരെ കോടതിയിൽ പോയ അക്മൽ, വിലക്ക് ആറ് മാസമായി ചുരുക്കി.  പാക്കിസ്ഥാനു വേണ്ടി 16 ടെസ്റ്റുകളും 121 ഏകദിനങ്ങളും 84 ട്വന്റി20 മത്സരങ്ങളും കളിച്ച ഉമർ 3 ഫോർമാറ്റിലുമായി 5887 റൺസ് നേടിയിട്ടുണ്ട്. ന്യൂസീലൻഡിനെതിരെ അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ചുറി നേടിയിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News