രക്ഷയില്ലാതെ മാഞ്ചസ്റ്റർ സിറ്റി; ക്രിസ്റ്റൽ പാലസിനോട് സമനില, ന്യൂകാസിലിനെ വീഴ്ത്തി ബ്രെൻഡ്‌ഫോഡ്
കഴിഞ്ഞ ഒൻപത് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് സിറ്റിക്ക് നേടാനായത്
ലണ്ടൻ: പ്രീമിയർ ലീഗിൽ കഷ്ടകാലം മാറാതെ മാഞ്ചസ്റ്റർ സിറ്റി. ക്രിസ്റ്റൽ പാലസാണ് നിലവിലെ ചാമ്പ്യൻമാരെ സമനിലയിൽ തളച്ചത്. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി. സ്വന്തം തട്ടകമായ സെൽഹൂസ്റ്റ് പാർക്കിൽ ഡാനിയൽ മ്യൂനസ്(4), മാക്‌സെൻസ് ലക്‌റോക്‌സ്(56) പാലസിനായി ഗോൾനേടി. എർലിങ് ഹാളണ്ട്(30),റീകോ ലെവിസ്(68) എന്നിവരാണ് സിറ്റിക്കായി വലകുലുക്കിയത്. ലെവിസിന് ചുവപ്പ് കാർഡ് ലഭിച്ചതിനാൽ അവസാന മിനിറ്റുകളിൽ പത്തുപേരുമായാണ് സിറ്റി കളിച്ചത്. കഴിഞ്ഞ ഒൻപത് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് സിറ്റിക്ക് നേടാനായത്
FULL-TIME | The points are shared in London 🤝
— Manchester City (@ManCity) December 7, 2024
🦅 2-2 💛 #ManCity | @okx pic.twitter.com/SfMEXS6Aim
പെപ് ഗ്വാർഡിയോളയുടെ സംഘത്തെ ഞെട്ടിച്ച് ആറാംമിനിറ്റിൽ തന്നെ ആതിഥേയർ ലക്ഷ്യംകണ്ടു. ഹ്യൂസിന്റെ പാസ് സ്വീകരിച്ച് ഡാനിയൽ മ്യൂനസാണ് ഗോൾനേടിയത്. 30ാം മിനിറ്റിൽ എർലിങ് ഹാളണ്ടിലൂടെ സന്ദർശകർ സമനില പിടിച്ചു. ന്യൂനസിന്റെ ക്രോസ് ഉയർന്നുചാടി നോർവീജിയൻ സ്‌ട്രൈക്കർ വലയിലെത്തിക്കുകായിരുന്നു. രണ്ടാം പകുതിയിൽ 56ാം മിനിറ്റിൽ ഹ്യൂസിന്റെ അസിസ്റ്റിൽ ലക്‌റോക്‌സിലൂടെ വീണ്ടും പാലസ് മുന്നിലെത്തി. എന്നാൽ 68ാ മിനിറ്റിൽ റികോ ലെവിസിന്റെ തകർപ്പനടി വലയിൽതുളഞ്ഞുകയറി. വിജയത്തിനായി അവസാന മിനിറ്റുകളിൽ മാഞ്ചസ്റ്റർ സിറ്റി ശ്രമിച്ചെങ്കിലും കൃത്യമായ പ്രതിരോധംതീർത്ത് പാലസ് സമനില പിടിച്ചു.
മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ ബ്രെൻഡ് ഫോർഡ് കീഴടക്കി. രണ്ടിനെതിരെ നാല് ഗോളിനാണ് ജയം. സതാംപ്ടണെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് ആസ്റ്റൺ വില്ലയും വിജയവഴിയിൽ തിരിച്ചെത്തി