വീണ്ടും കോവിഡ്: കേരള ബ്ലാസ്‌റ്റേഴ്‌സ്-എടികെ മോഹൻബഗാൻ മത്സരം മാറ്റി

ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ട് മത്സരങ്ങളാണ് മാറ്റിവെക്കുന്നത്. ക്യാമ്പിലെ കോവിഡ് വ്യാപനം മൂലമാണ് തീരുമാനം. ആവശ്യത്തിന് കളിക്കാരില്ലാതെ വന്നതോടെ എടികെ മോഹൻബഗാനുമായുള്ള മത്സരവും മാറ്റി.

Update: 2022-01-20 01:12 GMT
Editor : rishad | By : Web Desk
Advertising

കോവിഡ് ഭീഷണിയെ തുടർന്ന് ഐ.എസ്.എല്ലിലെ ഇന്നത്തെ മത്സരം മാറ്റി. കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലായിരുന്നു മത്സരം. ബ്ലാസ്റ്റേഴ്സ് ടീമിലെ കോവിഡ് വ്യാപനം മൂലമാണ് കളി മാറ്റിയത്.

ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ട് മത്സരങ്ങളാണ് മാറ്റിവെക്കുന്നത്. ക്യാമ്പിലെ കോവിഡ് വ്യാപനം മൂലമാണ് തീരുമാനം. ആവശ്യത്തിന് കളിക്കാരില്ലാതെ വന്നതോടെ എടികെ മോഹൻബഗാനുമായുള്ള മത്സരവും മാറ്റുകയായിരുന്നു. പതിനഞ്ച് കളിക്കാരുണ്ടെങ്കിൽ മത്സരം നടത്താമെന്നായിരുന്നു ഐഎസ്എൽ അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സ് ക്യാമ്പിലെ പതിനഞ്ച് താരങ്ങൾ പോലും കളിക്കാവുന്ന സാഹചര്യമല്ല നിലവിലുള്ളത്.

ഐഎസ്എല്ലിൽ കഴിഞ്ഞ സീസണുകളിലേക്കാൾ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് കാഴച്ചവെക്കുന്നത്. എന്നാൽ കോവിഡ് ടീമിനെ പ്രതിരോധത്തിലാക്കി . താരങ്ങൾക്ക് കോവിഡ് ബാധിച്ചതോടെ ടീമിന്റെ പരിശീലനം വരെ അനിശ്ചതത്വത്തിലായി. തുടർച്ചായയ പത്ത് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ലീഗിൽ കൊമ്പന്മാരുടെ പ്രയാണം. കോവിഡ് ബാധ മുംബൈയുമായുള്ള മത്സരം നേരത്തെ മാറ്റിയിരുന്നു.

എടികെ മോഹൻബഗാൻ ക്യാമ്പിലും കോവിഡ് ഭീതി ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മോഹൻബഗാൻ ടീം പരിശീലനത്തിനിറങ്ങി. നേരത്തെ മാറ്റിവെച്ച ഒഡീഷ്യ എഫ്സി മത്സരം ഈ മാസം 23ന് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ജംഷഡ്പൂർ എഫ്.സി, ഹൈദരാബാദ് എഫ്.സി, മുംബൈ സിറ്റി എഫ്.സി എന്നിവരാണ് ആദ്യ നാലിലുള്ളവർ. അതേസമയം ഇന്നലത്തെ മത്സരത്തിൽ എഫ്.സി ഗോവയെ ഈസ്റ്റ് ബംഗാൾ തോൽപിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിന്റെ ജയം.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News