ഷൂട്ടിങ്ങില്‍ മനീഷ് നര്‍വാളിന് സ്വര്‍ണത്തിളക്കം; ഇരട്ട മെഡല്‍ നേട്ടവുമായി സിങ്‍രാജ്

ടോക്യോ പാരലിംപിക്സില്‍ അവാനി ലെഖാരക്ക് ശേഷം ഇരട്ടമെഡല്‍ സ്വന്തമാക്കുന്ന താരമായി സിങ്‍രാജ് മാറി

Update: 2021-09-04 05:07 GMT
Editor : Roshin | By : Web Desk
Advertising

പാരലിംപിക്സില്‍ 50മി ഷൂട്ടിങ് വിഭാഗത്തില്‍ ഇന്ത്യയുടെ മനീഷ് നര്‍വാളിന് സ്വര്‍ണ്ണം. ഇന്ത്യയുടെ തന്നെ സിങ്‍രാജിനാണ് മത്സരയിനത്തില്‍ വെള്ളി മെഡലും നേടാനായത്. 218.2 പോയിന്‍റോടെ റെക്കോര്‍ഡ് തിരുത്തിയെഴുതിയാണ് മനീഷ് നര്‍വാളിന്‍റെ നേട്ടം. വെള്ളി നേടിയ സിങ്‍രാജിന് 216.7 പോയിന്‍റാണ് ലഭിച്ചത്.

വെള്ളി മെഡല്‍ നേട്ടത്തോടെ മറ്റൊരു റെക്കോര്‍ഡും സിങ്‍രാജ് സ്വന്തമാക്കി. ടോക്യോ പാരലിംപിക്സില്‍ അവാനി ലെഖാരക്ക് ശേഷം ഇരട്ടമെഡല്‍ സ്വന്തമാക്കുന്ന താരമായി സിങ്‍രാജ് മാറി. അതുപോലെത്തന്നെ, പാരലംപിക്സില്‍ ഒന്നിലധികം മെഡലുകള്‍ നേടുന്ന അഞ്ചാമത്തെ താരമായും സിങ്‍രാജ് മാറി. ജൊഗീന്ദര്‍ സിങ് ബേദി, ദേവേന്ദ്ര ജജാരിയ, മാരിയപ്പന്‍ തങ്കവേലു, അവാനി ലെഖേര എന്നിവരാണ് സിങ്‍രാജിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍. നിലവില്‍ 15 മെഡലുകളോടെ പോയിന്‍റ് പട്ടികയില്‍ 

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News