ഗസ്സയിലെ താത്കാലിക വെടിനിർത്തൽ കാലാവധി ഇന്ന് അവസാനിക്കും; മൊസാദ്, സി.ഐ.എ മേധാവികൾ ദോഹയിൽ

കൂടുതൽ ബന്ദികളെയും തടവുകാരെയും കൈമാറുന്നത് സംബന്ധിച്ച് ഹമാസും ഇസ്രായേലും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണ്.

Update: 2023-11-29 01:17 GMT
Editor : rishad | By : Web Desk
Advertising

ഗസ്സസിറ്റി: ആറു ദിവസത്തെ താൽക്കാലിക ഇടവേള ഇന്ന്​ അവസാനിക്കാനിരിക്കെ, ഗസ്സയിൽ വെടിനിർത്തൽ നീളാൻ സാധ്യത. കൂടുതൽ ബന്ദികളെയും തടവുകാരെയും കൈമാറുന്നത് സംബന്ധിച്ച് ഹമാസും ഇസ്രായേലും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണ്. മൊസാദ് മേധാവി ഡേവിഡ് ബാർനിയ, സി.ഐ.എ തലവൻ വില്യം ബേൺസ്​ എന്നിവർ ഖത്തറിൽ നിർണായക മധ്യസ്ഥ ചർച്ച നടത്തുകയാണ്.

താൽക്കാലിക വെടിനിർത്തലി​ന്റെ അഞ്ചാം ദിവസമായ ഇന്നലെ രാത്രി 10 ബന്ദികളെ കൂടി ഹമാസ്​ ഇസ്രായേലിന്​ കൈമാറി. ഉപാധികളില്ലാതെ രണ്ട്​ തായ്​ ബന്ദികളെയും ഹമാസ്​ വിട്ടയച്ചു. പകരം 30 ഫലസ്​തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു. ഇവരിൽ 15 സ്​ത്രീകളും 15 കുട്ടികളുമാണുള്ളത്​. നിത്യവും 10 ബന്ദികളെ വിട്ടയച്ചാൽ വെടിനിർത്തൽ നീട്ടാമെന്നാണ്​ ഇസ്രായേൽ അറിയിച്ചിരിക്കുന്നത്​.

എന്നാൽ ബന്ദികളായ സ്​ത്രീകളെയും കുട്ടിക​ളെയും ഏറെക്കുറെ കൈമാറിയ സാഹചര്യത്തിൽ കൂടുതൽ ഉപാധികൾ വെടിനിർത്തലിന്റെ ഭാഗമായി വേണമെന്ന നിർദേശം ഹമാസ്​ മുന്നോട്ടു വെച്ചിട്ടുണ്ട്​. സമഗ്ര വെടിനിർത്തൽ എന്ന ആശത്തെ​ ഇസ്രായേൽ അംഗീകരിക്കുന്നില്ല. ഹമാസിനെ തുരത്താതെ ഗസ്സ വിടില്ലെന്നാണ്​ ഇസ്രായേൽ സൈനിക ഭീഷണി. ഗസ്സയുടെ 80 ശതമാനവും തങ്ങളുടെ തന്നെ നിയന്ത്രണത്തിലാണെന്നും അതിശക്​തമായ ചെറുത്തുനിൽപ്പിന്​ പോരാളികൾ സജ്​ജമാണെന്ന്​ ഹമാസ്​ സൈനിക വിഭാഗവും മുന്നറിയിപ്പ്​ നൽകി.

ബന്ദികളിൽ വയോധികർ, വനിതാ സൈനികർ, സൈനികസേവനം ചെയ്യുന്ന സിവിലിയന്മാർ തുടങ്ങിയവരെ അടുത്തഘട്ടത്തിൽ മോചിപ്പിക്കുന്നതിനെക്കുറിച്ചാണ് സി.ഐ.എ, മൊസാദ്​ മേധാവികളുമായി ഖത്തറിൽ ചർച്ചനടക്കുന്നതെന്ന് 'റോയിട്ടേഴ്സ്' റിപ്പോർട്ട് ചെയ്തു. അതിനിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15,000 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News