യു എ ഇ വാറ്റ് റിട്ടേൺ നൽകാനുള്ള സമയം നീട്ടി

വാറ്റ് ബാധകമായ രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങൾക്കും ആശ്വാസം പകരുന്നതാണ് തീരുമാനം.

Update: 2020-04-21 21:17 GMT
Advertising

യു.എ.ഇയിൽ മൂല്യവർധിത നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം മേയ് 28 വരെ നീട്ടി. വാറ്റ് ബാധകമായ രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങൾക്കും ആശ്വാസം പകരുന്നതാണ് തീരുമാനം. കോവിഡ് പ്രതിരോധത്തിനായി 24 മണിക്കൂർ യാത്രാവിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ഇളവ്.

എല്ലാമാസവും വാറ്റ് റിട്ടേൺ സമർപ്പിക്കേണ്ട സ്ഥാപനങ്ങൾക്ക് മാർച്ച് ഒന്ന് മുതൽ 31 വരെ കാലയളവിലെ വാറ്റ് റിട്ടേൺ സമർപ്പിക്കാനാണ് മെയ് 28 വരെ സമയം അനുവദിക്കുക. നാലുമാസം കൂടുമ്പോൾ ക്വാർട്ടേഴ്ലി അടിസ്ഥാനത്തിൽ വാറ്റ് റിട്ടേൺ സമർപ്പിക്കേണ്ട സ്ഥാപനങ്ങൾക്ക് ഈവർഷം ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലെ നികുതി റിട്ടേണും മെയ് 28 ന് മുമ്പ് സമർപിച്ചാൽ മതിയെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി വ്യക്തമാക്കി.

മറ്റ് കാലയളവിലെ നികുതികൾക്കൊന്നും ഈ ഇളവ് ബാധകമായിരിക്കില്ല. ഈമാസത്തെ വാറ്റ് റിട്ടേൺ സമർപ്പിക്കുന്നതിനും ഇളവ് ബാധകമാക്കിയ്യിട്ടില്ല. സ്ഥാപനങ്ങൾ റിട്ടേൺ സമർപ്പിക്കാൻ ഓൺസംവിധാനങ്ങൾ പ്രയോജനപ്പെടുത്തമെന്നും അതോറിറ്റി നിർദേശിച്ചു.

Tags:    

Similar News