ശശി തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; സ്വത്ത്, കേസ് വിവരങ്ങള്‍ ഇങ്ങനെ..
ശശി തരൂർ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച ഫോം 26ലെ പ്രധാന വിവരങ്ങൾ-
തിരുവനന്തപുരം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കലക്ടർ ഡോ. കെ. വാസുകിക്കാണ് പത്രിക സമർപ്പിച്ചത്.
ശശി തരൂർ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച ഫോം 26ലെ പ്രധാന വിവരങ്ങൾ-
പേര് - ശശി തരൂർ
കൈവശമുള്ള പണം - 25,000 രൂപ
ബാങ്ക് നിക്ഷേപം - 5,88,93,996 രൂപ
മറ്റ് നിക്ഷേപങ്ങൾ - 15,32,66,871 രൂപ
വാഹനങ്ങൾ - മാരുതി സിയാസ് (2016 മോഡൽ, ആറു ലക്ഷം രൂപ മതിപ്പു വില), ഫിയറ്റ് ലിനിയ (2009 മോഡൽ, 75,000 രൂപ മതിപ്പ്)
സ്വർണം - 1142 ഗ്രാം (മതിപ്പു വില 38,01,718 രൂപ)
ക്രിമിനൽ കേസുകൾ - മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ടും ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ടും രണ്ട് കേസുകൾ
ജോലി - സാമൂഹ്യപ്രവർത്തനം
ജംഗമ ആസ്തികളുടെ ആകെ മൂല്യം - 34,00,22,585 രൂപ
സ്ഥാവര ആസ്തി ആകെ മൂല്യം - 1,00,00,000 രൂപ
സ്വയാർജിത സ്ഥാവര വസ്തുക്കളുടെ വാങ്ങിയ വില - 45,00,000 രൂപ
സ്വയാർജിത ആസ്തിയുടെ ഏകദേശ നടപ്പു കമ്പോള വില - 95,00,000 രൂപ
പിന്തുടർച്ചയായി കിട്ടിയ ആസ്തിയുടെ ഏകദേശ നടപ്പു കമ്പോള വില - 5,00,000 രൂപ