അസമില്‍ പുതിയ പശു സംരക്ഷണ ബില്ലുമായി ബി.ജെ.പി സര്‍ക്കാര്‍
സംസ്ഥാനത്തിന് പുറത്തേക്ക് കന്നുകാലികളെ കൊണ്ടുപോവുന്നതിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തും.
Update: 2021-05-23 11:13 GMT
അസമില്‍ പുതിയ പശു സംരക്ഷണ ബില്‍ അവതരിപ്പിക്കുമെന്ന് അസം ഗവര്‍ണര്‍ ജഗ്ദീഷ് മുക്തി. പുതിയ നിയമസഭയുടെ ഉദ്ഘാടന സെഷനിലാണ് ഗവര്‍ണര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. കുറ്റക്കാരോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് പുറത്തേക്ക് കന്നുകാലികളെ കൊണ്ടുപോവുന്നതിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തും. ബില്‍ പാസായിക്കഴിഞ്ഞാല്‍ നേരത്തെ സമാനമായ നിയമം കൊണ്ടുവന്ന സംസ്ഥാനങ്ങള്‍ക്കൊപ്പം അസമും ചേരുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 60 സീറ്റുകള്‍ നേടിയാണ് ഹിമാന്ദ ബിശ്വാസ് ശര്‍മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.