താലിബാൻ മന്ത്രി കാബൂളിൽ സ്‌ഫോടനത്തിൽ മരിച്ചു
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Update: 2024-12-11 13:13 GMT
കാബൂൾ: താലിബാന്റെ അഭയാർഥി വകുപ്പ് മന്ത്രി ഖലീൽ ഹഖാനി ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടു. മൂന്ന് വർഷം മുമ്പ് താലിബാൻ അഫ്ഗാനിൽ അധികാരത്തിലെത്തിയ ശേഷം കൊല്ലപ്പെടുന്ന ഏറ്റവും ഉന്നതനായ താലിബാൻ നേതാവാണ് ഹഖാനി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
താലിബാനിൽ ശക്തമായ നിയന്ത്രണമുള്ള ആക്ടിങ് ആഭ്യന്തരമന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ അമ്മാവനാണ് ഖലീൽ ഹഖാനി. 2021ൽ യുഎസ് സൈന്യം അഫ്ഗാനിസ്താൻ വിട്ടതിന് പിന്നാലെയാണ് താലിബാൻ സർക്കാർ രൂപീകരിച്ചത്.