'അംഗീകരിക്കാനാവില്ല': തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ടൈറ്റാനിക്ക് ഗാനം ഉപയോഗിച്ച ട്രംപിനെതിരെ ഗായിക

ടൈറ്റാനിക് എന്ന സിനിമയിലെ മൈ ഹേര്‍ട്ട് വില്‍ ഗോ ഓണ്‍ എന്ന ഗാനമാണ് ട്രംപ് തെരഞ്ഞടുപ്പ് പ്രചാരണ പരിപാടിയില്‍ ഉപയോഗിച്ചത്.

Update: 2024-08-11 07:53 GMT
Editor : rishad | By : Web Desk
Advertising

വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ തന്റെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ച ഡോണള്‍ഡ് ട്രംപിനെതിരെ കനേഡിയന്‍ ഗായിക സെലിന്‍ ഡിയോണ്‍. മൊണ്ടാനയിലായിരുന്നു ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലി നടത്തിയത്.

ടൈറ്റാനിക് എന്ന സിനിമയിലെ മൈ ഹേര്‍ട്ട് വില്‍ ഗോ ഓണ്‍ എന്ന ഗാനമാണ് ട്രംപ് തെരഞ്ഞടുപ്പ് പ്രചാരണ പരിപാടിയില്‍ ഉപയോഗിച്ചത്. ഇതൊരിക്കലും അംഗീകരിക്കാനാകില്ലെന്ന് എക്സിലെഴുതിയ കുറിപ്പില്‍  സെലിന്‍ ഡിയോണ്‍ പറഞ്ഞു. ഡിയോണിന് പിന്തുണയുമായി നിരവധി പേര്‍ കമന്റ് രേഖപ്പെടുത്തി. 

നീൽ യംഗ്, ക്വീൻ, റോളിംഗ് സ്റ്റോൺസ് എന്നിവരുൾപ്പെടെയുള്ള കലാകാരന്മാരും ബാൻഡുകളും ട്രംപ് പ്രചാരണ റാലികളിൽ തങ്ങളുടെ പാട്ടുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. അതേസമയം വിവാദങ്ങളോട് ട്രംപിന്റെ പ്രചാരണ വിഭാഗം പ്രതികരിച്ചിട്ടില്ല. അഞ്ച് തവണ ഗ്രാമി ജേതാവായ ഡിയോണിൻ്റെ ഏറ്റവും അറിയപ്പെടുന്ന ഗാനങ്ങളിൽ ഒന്നാണ് മൈ ഹാർട്ട് വിൽ ഗോ ഓൺ.

ലോകത്തെ തന്നെ ശ്രദ്ധേയ സിനിമകളില്‍ ഒന്നാണ് ടൈറ്റാനിക്. വില്‍ ജെന്നിങ്‌സ് എഴുതിയ ഗാനത്തിന് ജെയിംസ് ഹോര്‍ണര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

പാരീസ് ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടാന്‍ ഡിയോണും പാടിയിരുന്നു. 2022ൽ പേശികളെ ബാധിക്കുന്ന സ്‌റ്റിഫ് പേഴ്‌സൺ സിൻഡ്രോം ഉണ്ടെന്ന് വെളിപ്പെടുത്തിയതിന് ശേഷമുള്ള താരത്തിന്റെ ആദ്യ പൊതുപരിപാടിയായിരുന്നു പാരിസിലേത്. ഇതിന് പിന്നാലെയാണ് ഡിയോണ്‍, ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ ഇടം നേടുന്നത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News