ഗസ്സയില്‍ ആശുപത്രികൾക്കും അഭയാർഥി കേന്ദ്രങ്ങൾക്കും നേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ

ജബാലിയയിലെ അഭയാർഥി ക്യാമ്പിലെ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു

Update: 2023-11-14 02:18 GMT
Editor : Jaisy Thomas | By : Web Desk

അൽ ഖുദ്‌സ് ആശുപത്രി

Advertising

തെല്‍ അവിവ്: കൂടുതൽ ആശുപത്രികൾക്കും അഭയാർഥി കേന്ദ്രങ്ങൾക്കും നേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. അൽ ഖുദ്‌സ് ആശുപത്രിക്കുനേരെ തുടരുന്ന ആക്രമണത്തിൽ കൂടുതൽ പേർ കൊല്ലപ്പെട്ടു. ജബാലിയയിലെ അഭയാർഥി ക്യാമ്പിലെ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. അധിനിവേശ സേനക്കെതിരെ ശക്​തമായ ചെറുത്തുനിൽപ്പ്​ തുടരുന്നതായി ഹമാസ് ​അറിയിച്ചു.

ഇസ്രായേൽ രൂക്ഷമായ ആക്രമണം തുടരുന്ന സാഹചര്യത്തിൽ അൽശിഫ ഇപ്പോൾ ഒരു ആശുപത്രി അല്ലാതായി മാറിയെന്ന്​ ഫലസ്തീൻ റെഡ് ക്രസന്‍റ്. ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇല്ലാത്ത രോഗികളെയും പരിക്കേറ്റവരെയും ദുരിതത്തിലാക്കി ഇസ്രയേലി സൈനിക വാഹനങ്ങൾ കെട്ടിടങ്ങൾക്കുനേരെ വെടിവെപ്പ്​ തുടരുകയാണ്​. നൂറുകണക്കിന്​ മൃതദേഹങ്ങൾ ആശുപത്രിവളപ്പിൽ സംസ്​കരിക്കാതെ കിടപ്പുണ്ടെന്നും ദൃക്​സാക്ഷികൾ അറിയിച്ചു. അ​വ​സാ​ന ജ​ന​റേ​റ്റ​റും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തോ​ടെ ഇ​ൻ​കു​ബേ​റ്റ​റി​ലുള്ള ഏഴ്​കുഞ്ഞുങ്ങളും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ 27 പേ​രു​മ​ട​ക്കം 34 ​രോ​ഗി​ക​ൾ ഇന്നലെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ചി​കി​ത്സ​യി​ലു​ള്ള 650 ഓ​ളം പേ​രും മരണം കാത്തുകിടക്കുകയാണ്​.

അൽ ഖു​ദ്സ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യവെ​ടി​വെ​പ്പി​ൽ 24 പേ​ർ കൊല്ലപ്പെട്ടു. നിരവധി താമസ കേന്ദ്രങ്ങൾക്കു നേരെയും ഇസ്രായേൽ ആക്രമണം തുടർന്നു. യു.എൻ ഏജൻസികളുടെ ആസ്​ഥാന കേന്ദ്രങ്ങൾ തകർത്ത സൈന്യം, ഖത്തറി​ന്‍റെ ഗസ്സ പുനർനിർമാണ സമിതി കെട്ടിടത്തിനു മുകളിലും ബോംബിട്ടു. ജീവകാരുണ്യ സംവിധാനങ്ങ​ളെ തകർക്കാനുള്ള ആസൂത്രിത നീക്കമാണ്​ അരങ്ങേറുന്നതെന്ന്​ ജി.സി.സി നേതൃത്വവും വിവിധ ഗൾഫ്​ രാജ്യങ്ങളും പ്രസ്​താവനയിൽ കുറ്റപ്പെടുത്തി. വാഹനങ്ങളിൽ ഇന്ധനം തീർന്ന സാഹചര്യത്തിൽ ഇന്നുമുതൽ റഫ മുഖേന സഹായ ഉൽപന്നങ്ങൾ എത്തിക്കാനാവില്ലെന്ന്​ യു.എൻ അഭയാർഥി സംഘടന അറിയിച്ചു. ഗസ്സയിൽ മാനുഷികദുരന്തം ഭീതിദമായ അവസ്​ഥയിലേക്ക്​ നീങ്ങുന്നതായി യു.എൻ വക്​താവ്​. അതേസമയം യു​ദ്ധം രൂ​ക്ഷ​മാ​യ ഗ​സ്സ​യി​ൽ​നി​ന്ന് കൂ​ടു​ത​ൽ വി​ദേ​ശ​ പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഹമാസ്​ നേതാക്കളെ അമർച്ച ചെയ്യാനുള്ള ഇസ്രായേൽ സൈനികനീക്കത്തിനിടയിൽ സിവിലിയൻ സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കമെന്ന്​ വൈറ്റ്​ ഹൗസ്​. യുദ്ധാന്തര ഗസ്സയെ കുറിച്ച നെതന്യാഹുവിന്‍റെ പ്രസ്​താവനയെ തങ്ങൾ അംഗീകരിക്കുന്നില്ലെന്നും അമേരിക്ക. കൂടുതൽ ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയെന്ന്​ ഹമാസ്​ സൈനിക വിഭാഗം. ദക്ഷിണ ലബനനു നേരെ ആക്രമണം കൂടുതൽ ശക്​തമാക്കാൻ ഇസ്രായേൽ തീരുമാനിച്ചു. ഏതൊരു സാഹചര്യം നേരിടാനും സൈന്യം സുസജ്​ജമെന്ന്​ ഇറാൻ വ്യോമസേനാ മേധാവി അറിയിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News