പരാന്നഭോജി...വെള്ളക്കാരന്‍റെ നാട്ടില്‍ നിനക്കെന്താണ് കാര്യം; പോളണ്ടില്‍ ഇന്ത്യക്കാരനെതിരെ അമേരിക്കൻ ടൂറിസ്റ്റിന്‍റെ വംശീയാധിക്ഷേപം
അധിക്ഷേപത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്
വാര്‍സോ: അമേരിക്കയില്‍ ഇന്ത്യാക്കാര്‍ക്ക് നേരെയുള്ള വംശീയ ആക്രമണങ്ങള്‍ക്ക് ശേഷം പോളണ്ടിലും ഇന്ത്യന്‍ യുവാവിനെതിരെ അധിക്ഷേപം. തലസ്ഥാനമായ വാര്‍സോയില്‍ വച്ചാണ് ഇന്ത്യാക്കാരനെ അമേരിക്കക്കാരന്‍ വംശീയമായി ആക്ഷേപിച്ചത്. അധിക്ഷേപത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ഒരു അമേരിക്കന്‍ ടൂറിസ്റ്റ് ഇന്ത്യന്‍ യുവാവിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും അദ്ദേഹത്തോട് വംശീയമായ ചോദ്യങ്ങള്‍ ചോദിക്കുന്നതുമാണ് വീഡിയോയിലുള്ളത്. എന്തിനാണ് തന്‍റെ സമ്മതമില്ലാതെ വീഡിയോ ചിത്രീകരിക്കുന്നതെന്ന് ചോദിക്കുകയും ഷൂട്ട് ചെയ്യുന്നത് നിര്‍ത്താന്‍ യുവാവ് അമേരിക്കക്കാരനോട് ആവശ്യപ്പെട്ടെങ്കിലും മറ്റൊരാള്‍ അതു പകര്‍ത്തിക്കൊണ്ടിരുന്നു. പരാന്നഭോജിയെന്നാണ് അമേരിക്കന്‍ ടൂറിസ്റ്റ് ഇന്ത്യാക്കാരനെ വിളിച്ചത്. ''അമേരിക്കയിൽ, നിങ്ങളെ പോലുള്ള ധാരാളം ആളുകൾ ഉണ്ട്. നിങ്ങൾ എന്തിനാണ് പോളണ്ടിൽ? നിങ്ങൾക്ക് പോളണ്ടിനെ ആക്രമിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം രാജ്യമുണ്ട്, എന്തുകൊണ്ടാണ് നിങ്ങൾ തിരികെ പോകാത്തത്'' അമേരിക്കക്കാരന്‍ ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
തുടര്‍ച്ചയായി അധിക്ഷേപ വാക്കുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഇയാള്‍ ഇന്ത്യന്‍ യുവാവിനെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. എന്തുകൊണ്ടാണ് ഇന്ത്യക്കാരൻ വെള്ളക്കാരന്‍റെ നാട്ടിൽ വന്നതെന്ന് അദ്ദേഹം ചോദിക്കുകയും ഞങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് ജീവിക്കുന്നതെന്ന് പറയുകയും ചെയ്തു. "എന്തുകൊണ്ടാണ് നിങ്ങൾ ഒരു പരാന്നഭോജിയാകുന്നത്? നിങ്ങൾ ഞങ്ങളുടെ വംശത്തെ ഇല്ലാതാക്കുകയാണ്. നിങ്ങൾ ഒരു ആക്രമണകാരിയാണ്. ആക്രമണകാരി, വീട്ടിലേക്ക് പോകുക. യൂറോപ്പിന് നിങ്ങളെ ആവശ്യമില്ല.'' എന്നും അമേരിക്കക്കാരന്‍ പറയുന്നുണ്ട്. നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ട്വിറ്ററുള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇയാള്‍ കടുത്ത ദേശീയവാദിയും സെമിറ്റിക് വിരുദ്ധ ചാനലുമായ ഗോയിം ടിവി എന്ന വിദ്വേഷ ഗ്രൂപ്പിന്‍റെ തലവനായ ജോൺ മിനാഡിയോ ജൂനിയറാണെന്ന് നെറ്റിസണ്‍സ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഇന്ത്യാക്കാര്‍ക്കെതിരെ നടക്കുന്ന വംശീയ അധിക്ഷേപങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കാലിഫോര്‍ണിയയില്‍ ഈയിടെ ഒരു ഇന്ത്യാക്കാരനും അധിക്ഷേപത്തിന് ഇരയായിരുന്നു. വൃത്തികെട്ട ഹിന്ദു, അറപ്പുളവാക്കുന്ന നായ എന്നീ പ്രയോഗങ്ങള്‍ നടത്തിയാണ് അധിക്ഷേപിച്ചത്. ആഗസ്ത് 21 ന് കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടിലെ ഗ്രിമ്മര്‍ ബൊളിവാര്‍ഡിലെ ടാക്കോ ബെല്ലില്‍ വെച്ചായിരുന്നു സംഭവം. കൃഷ്ണന്‍ ജയരാമന്‍ എന്നയാള്‍ക്ക് നേരെയാണ് വംശീയ അധിക്ഷേപം നടത്തിയത്. 37 കാരനായ സിംഗ് തേജീന്ദര്‍ എന്ന ഇന്ത്യൻ അമേരിക്കക്കാരനാണ് ഈ അധിക്ഷേപം നടത്തിയിരിക്കുന്നതെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ടെക്‌സാസില്‍ നാല് ഇന്ത്യന്‍-അമേരിക്കന്‍ സ്ത്രീകളെ ഒരു മെക്‌സിക്കന്‍-അമേരിക്കന്‍ സ്ത്രീ വംശീയമായി അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
He's from America but is in Poland because he's a white man which makes him think he has the right to police immigrants in "his homeland"
— 🥀_Imposter_🕸️ (@Imposter_Edits) September 1, 2022
Repulsive behavior, hopefully, he is recognized pic.twitter.com/MqAG5J5s6g