കാനഡയിലെ അപാർട്ട്മെന്റ് സമുച്ചയത്തിൽ വെടിവെയ്പ്പ്, 5 മരണം; അക്രമിയെ വെടിവെച്ചു കൊന്ന് പൊലീസ്
അക്രമി കെട്ടിടത്തിലെ താമസക്കാരനാണോ എന്നത് വ്യക്തമല്ല
Update: 2022-12-19 13:40 GMT
ടൊറന്റോ; കാനഡയിലെ അപാർട്ട്മെന്റ് സമുച്ചയത്തിൽ 5 പേരെ കൊലപ്പെടുത്തിയ അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. ടൊറന്റോയ്ക്ക് സമീപം വോഗനിൽ ഇന്നലെ വൈകുന്നേരമാണ് ആക്രമണമുണ്ടായത്.
പൊലീസെത്തുമ്പോൾ അക്രമി കൂടുതൽ ആളുകളെ ലക്ഷ്യം വയ്ക്കുകയായിരുന്നു. തുടർന്നാണ് അക്രമിക്ക് നേരെ പൊലീസ് വെടിയുതിർത്തത്. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. അക്രമി കെട്ടിടത്തിലെ താമസക്കാരനാണോ എന്നത് വ്യക്തമല്ല. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചു വരികയാണ്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു.
സംഭവത്തെ തുടർന്ന് ജെയ്ൻ സ്ട്രീറ്റിലുള്ള കെട്ടിടസമുച്ചയം പൊലീസ് ഒഴിപ്പിച്ചിരുന്നു. ഇവരെ തിരികെയെത്തിച്ചതായാണ് വിവരം.