കോട്ടയത്ത് വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു; പ്രതി ഭർത്താവെന്ന് പിതാവ്
|കറുകച്ചാലിൽ കഴിഞ്ഞ വർഷം അറസ്റ്റിലായ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിൽ അംഗമായിരുന്നു ഭർത്താവ്
കോട്ടയം: വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. കോട്ടയം മണർകാട്ട് ഇന്നു രാവിലെയാണ് സംഭവം. മാലം കാത്തിരത്തുംമൂട്ടിൽ ജൂബി(26) ആണ് മരിച്ചത്. ഭർത്താവാണ് കൃത്യം ചെയ്തതെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു.
ഇന്നു രാവിലെ അച്ഛനും സഹോദരനും ജോലിക്കു പോയ സമയത്തായിരുന്നു ആക്രമണം നടന്നത്. മക്കൾ കളിക്കാനായി വീടിനു പുറത്തുപോയതായിരുന്നു. തിരിച്ചുവന്നപ്പോഴാണ് അമ്മയെ രക്തത്തിൽ കുളിച്ച നിലയിൽ വീടിനു പുറത്ത് കണ്ടെത്തിയത്.
മക്കള്‍ അയൽപക്കത്തെ വീട്ടിൽ വിവരമറിയിച്ചു. ഉടൻ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടയിൽ പ്രതി രക്ഷപ്പെട്ടിരുന്നു.
ഭർത്താവുമായി അകന്നുകഴിയുന്ന യുവതി സ്വന്തം വീട്ടിലാണ് കഴിയുന്നത്. കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിൽ പ്രതിയാണ് ഭർത്താവ്. 2022 ജനുവരിയിലാണ് കറുകച്ചാലിൽ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിലായത്. ഇതിൽ പരാതിക്കാരിയായിരുന്നു ജൂബി.
Summary: 26-year-old Jubi, who was found hacked in the home backyard at Malam, Manarcadu from Kottayam, died