മാമ്പഴം ഹൃദ്രോഗത്തെയും പ്രമേഹത്തെയും തടയുമെന്ന് പഠനം
|ചിക്കാഗോയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്
മാമ്പഴം കഴിക്കുന്നത് ഹൃദ്രോഗത്തെയും പ്രമേഹത്തെയും തടയുമെന്ന് പഠനം. രക്തത്തിലുള്ള പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും മാമ്പഴത്തിന് സാധിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ മാംഗോ ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ചിക്കാഗോയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് ദശാശ്ബ്ദമായി മാമ്പഴവും ടെപ്പ് ടു പ്രമേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. ഹൃദയത്തിന് മാത്രമല്ല, തലച്ചോറിനും ചര്‍മ്മത്തിനും കുടലിനുമൊക്കെ നല്ലതാണത്രേ മാമ്പഴം. ലോകത്തിലെ ഏറ്റവും ജനകീമായ പഴമാണ് മാമ്പഴമെന്ന് ന്യൂട്രീഷന്‍ റിസര്‍ച്ച് സെന്ററിലെ ഡോ.ബ്രിട്ട് ബര്‍ട്ടന്‍ ഫ്രീമാന്‍ പറഞ്ഞു. മാമ്പഴത്തെക്കുറിച്ച് നടത്തിയ പഠനത്തിന് നേതൃത്വം നല്‍കിയത് ഫ്രീമാനാണ്.