ദുബൈ മെട്രോക്ക് എട്ട് വയസ്
|ദുബൈ നഗരത്തിന്റെ ജനപ്രിയ ഗതാഗത സംവിധാനത്തിലൂടെ എട്ടുവര്‍ഷത്തിനിടെ സഞ്ചരിച്ചത് ഒരു ശതകോടിയിലേറെ യാത്രക്കാരാണ്
ദുബൈ മെട്രോക്ക് എട്ട് വയസ്. ദുബൈ നഗരത്തിന്റെ ജനപ്രിയ ഗതാഗത സംവിധാനത്തിലൂടെ എട്ടുവര്‍ഷത്തിനിടെ സഞ്ചരിച്ചത് ഒരു ശതകോടിയിലേറെ യാത്രക്കാരാണ്. നിര്‍മാണഘട്ടത്തില്‍ ദുബൈ മെട്രോ സ്ഥാപിച്ച പല ലോക റെക്കോഡുകളും ഇന്നും തകര്‍ക്കാനായിട്ടില്ല.
2009 സെപ്റ്റംബര്‍ 9, അഥവാ 09 09 09 എന്ന സവിശേഷ തിയതിലാണ് ദുബൈ മെട്രോ ആദ്യമായി യാത്രക്കാരുമായി സഞ്ചാരം ആരംഭിച്ചത്. എട്ട് വര്‍ഷത്തിനിടെ 1.28 ശതകോടി യാത്രക്കാര്‍ ദുബൈ മെട്രോ ഉപയോഗിച്ചു എന്നാണ് കണക്ക്. റെഡ് ലൈനിലാണ് ഏറ്റവും കൂടുതല്‍ പേര് സഞ്ചരിച്ചത്. 689 ദശലക്ഷം പേര്. ഗ്രീന്‍ ലൈനിലൂടെ 339 ദശലക്ഷം യാത്രക്കാരും കടന്നുപോയി. ഇന്നും ലോകത്തെ ഏറ്റവും നീളം കൂടിയ ഡ്രൈവര്‍ രഹിത മെട്രോ സേവനമാണ് ദുബൈ മെട്രോയുടേത്. യൂണിയന് മെട്രോ സ്റ്റേഷന് ലോകത്തെ ഏറ്റവും വലിയ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന് എന്ന റെക്കോഡുമുണ്ട്. ദുബൈ നഗരത്തില്‍ ഏറ്റവും കൂടുതല്‍ പേര് ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനമെന്ന ഖ്യാതിയും ഇതിനുണ്ട്. എക്സ്പോ 2020 വേദിക്കരികിലേക്ക് റൂട്ട് 2020 പാത കൂടി വര്‍ഷങ്ങള്‍ക്കുള്ളില്‍ ദുബൈ മെട്രോയുടെ ഭാഗമാകും.