India
ഗൌരി ലങ്കേഷ് വധക്കേസില്‍  ഒരാളെ ചോദ്യം ചെയ്യുന്നുഗൌരി ലങ്കേഷ് വധക്കേസില്‍ ഒരാളെ ചോദ്യം ചെയ്യുന്നു
India

ഗൌരി ലങ്കേഷ് വധക്കേസില്‍ ഒരാളെ ചോദ്യം ചെയ്യുന്നു

Jaisy
|
7 May 2018 2:20 PM GMT

സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ആളെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്

ഗൌരി ലങ്കേഷ് കൊലപാതക കേസില്‍ ഒരാളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സിസിടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സംശാസ്പദമായ സാഹചര്യത്തില്‍ കണ്ടയാളുമായി സാമൃമുള്ളയാളെയാണ് ആന്ദ്രയില്‍ നിന്നും അന്വേഷണ സംഘം പിടികൂടിയത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. ഇതുവരെ 130 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

ഗൌരി ലങ്കേഷിന്റെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് സംശാസ്പദമായ സാഹചര്യത്തില്‍ ഒരാളെ വിവിധ ഇടങ്ങളില്‍ കണ്ടത്. ഇയാള്‍ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ആളാകാമെന്ന നിഗമനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ദൃശ്യങ്ങളില്‍ കണ്ടയാളുമായി രൂപ സാദൃശ്യമുള്ളയാളെ ആന്ദ്രയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ഇയാളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്ത് വിടാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഗൌരി ലങ്കേഷിന്റെ കൊലപാകതം ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് നടപ്പിലാക്കിയത് ആകാമെന്നാണ് അന്വേഷണ സംഘം നിലവില്‍ കണക്ക് കൂട്ടുന്നത്. കര്‍ണാടകത്തിന് പുറത്തു നിന്നുള്ളവരാകാം സംഘത്തിലുണ്ടായിരുന്നതെന്നും പോലീസ് സംശയിക്കുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഗൌരി കൊല്ലപ്പെട്ട ദിവസം രണ്ട് ബൈക്കുകളും ഒരു ഓട്ടോറിക്ഷയും സംശാസ്പദമായ സാഹചര്യത്തില്‍ മൂന്ന് കിലോ മീറ്റര്‍ പരിധിയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവയുടെ രജിസ്ട്രേഷന്‍ നമ്പര്‍ വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് കൊലയാളിയെ നാല് പേര്‍ കണ്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ ഈ നാല് പേരും പോലീസിന് നല്‍കിയ മൊഴിയില്‍ ഇക്കാര്യം നിഷേധിച്ചു. അന്വേഷണ സംഘം ഇതുവരെ 130 പേരെ ചോദ്യം ചെയ്തു. പൊതു ജനങ്ങളുടെ സഹായം തേടി അന്വേഷണ സംഘം നല്‍കിയ ഫോണ്‍ നന്പരിലേക്ക് 300 ലധികം കോളുകള്‍ എത്തിയെങ്കിലും അന്വേഷണത്തിന് സഹായകരമായ വിവരം നല്‍കിയത് രണ്ട് പേര്‍ മാത്രമായിരുന്നു.

Related Tags :
Similar Posts