സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു
|ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് ഈ മാസം 14 മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു.
ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് ഈ മാസം 14 മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ബസ് ചാര്‍ജ് വര്‍ധനയെക്കുറിച്ച് പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്‍മാറിയത്. ഡീസല്‍ വില വര്‍ധിച്ചതിനെ തുടര്‍ന്നാണ് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നത്.
വിഷയത്തെക്കുറിച്ച് പഠിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശകള്‍ നല്‍കുന്ന മുറക്ക് തീരുമാനമെടുക്കാമെന്നും സമരത്തില്‍ നിന്ന് പിന്മാറണമെന്നുമുള്ള ഗതാഗത മന്ത്രിയുടെ നിര്‍ദേശം ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസുടമകളുടെ കോണ്‍ഫെഡറേഷന്‍ യോഗം അംഗീകരിക്കുകയായിരുന്നു. പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ സമരം നടത്തുമെന്നും കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ലോറന്‍സ് അറിയിച്ചു.