ടോം ഉഴുന്നാലിന്റെ മോചനം: രാമപുരത്തെ ഉഴുന്നാല്‍ കുടുംബം ആഘോഷത്തില്‍
|മൂന്ന് മണിയോടെ ടോം ഉഴുന്നാലിന്റെ മോചന വാര്‍ത്ത മാധ്യമങ്ങളില്‍ വന്ന് തുടങ്ങിയപ്പോള്‍ തന്നെ രാമപുരത്തെ ഉഴുന്നാല്‍ കുടുംബത്തിലേക്ക് നിരവധി പേരാണ് ഒഴുകിയെത്തിയത്.
ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തില്‍ സന്തോഷത്തിലാണ് രാമപുരം ഗ്രാമവും അദ്ദേഹത്തിന്റെ കുടുംബവും. വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ടോം ഉഴുന്നാലിന്റെ അടുത്ത ബന്ധവായ ഷാജന് തോമസിന്റെ വീട്ടിലേക്ക് എത്തുന്നത്. സന്തോഷം പങ്കുവെക്കാന്‍ കെഎംമാണി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും സഭ നേതൃത്വവും എത്തിയിരുന്നു.
മൂന്ന് മണിയോടെ ടോം ഉഴുന്നാലിന്റെ മോചന വാര്‍ത്ത മാധ്യമങ്ങളില്‍ വന്ന് തുടങ്ങിയപ്പോള്‍ തന്നെ രാമപുരത്തെ ഉഴുന്നാല്‍ കുടുംബത്തിലേക്ക് നിരവധി പേരാണ് ഒഴുകിയെത്തിയത്. ബന്ധുസഹോദരനായ ഷാജി തോമസ് താമസിക്കുന്ന വീട്ടില്‍ പിന്നീട് ആഘോഷത്തിന്റെ നിമിഷങ്ങളായിരുന്നു. മോചന വാര്‍ത്തയറിഞ്ഞ് രാഷ്ട്രീയ നേതാക്കളും സഭാ നേതൃത്വവും ഇവിടേയ്ക്ക് എത്തി. കേരളത്തിലുള്ള രാഷ്ട്രീയ നേതാക്കളുടെ നിരന്തരമായ ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന്. ജോസ് കെ മാണിയും എത്രയും വേഗം ടോം ഉഴുന്നാലിനെ നാട്ടില്‍ എത്തിക്കണമെന്ന് കെഎം മാണിയും പ്രതികരിച്ചു.
വാര്‍ത്തയറിഞ്ഞ് എത്തിയവര്‍ക്കെല്ലാം മധുരം വിതരണം ചെയ്താണ് ടോം ഉഴുന്നാലിന്റെ വാര്‍ത്ത നാട്ടുകാരും ബന്ധുക്കളും ആഘോഷിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവര്‍ നിരന്തരമായി സര്‍ക്കാരുകളില്‍ ചെലുത്തിയ സമ്മര്‍ദ്ദം കൂടിയാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.