നൂറ് രൂപ നാണയം പുറത്തിറക്കാനൊരുങ്ങി ആര്‍ബിഐ
|ഇത് സംബന്ധിച്ച വിജ്ഞാപനം ധനമന്ത്രാലയം പുറത്തിറക്കി
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നൂറ് രൂപ നാണയങ്ങൾ ഉടൻ പുറത്തിറക്കും. തമിഴ്‌നാട് മുൻമുഖ്യമന്ത്രി എംജി രാമചന്ദ്രന്റെ നൂറാം ജന്മവാർഷികത്തിന്റെ ഭാഗമായാണ് നൂറ് രൂപ നാണയങ്ങൾ പുറത്തിറക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം ധനമന്ത്രാലയം പുറത്തിറക്കി. ഇരുവരുടെയും സ്മരണാര്‍ത്ഥം അഞ്ച്, പത്ത് രൂപ നാണയങ്ങളും പുറത്തിറക്കും.
ഒരു ഭാഗത്ത് അശോകസ്തംഭവും മറുഭാഗത്ത് എംജി രാമചന്ദ്രന്റെ ചിത്രവും ആലേഖനം ചെയ്ത നൂറ് രൂപ നാണയത്തിന്റെ ഭാരം 35 ഗ്രാം ആണ്. രണ്ട് തരത്തിലുള്ള നാണയങ്ങളാണ് മന്ത്രാലയം പുറത്തിറക്കുന്നത്. ഒന്നില്‍ സുബ്ബലക്ഷ്മിയുടെയും മറ്റൊന്നില്‍ എം.ജി.ആറിന്റെയും ചിത്രവുമുണ്ടാകും. 35 ഗ്രാമായിരിക്കും നാണയത്തിന്റെ ഭാരം. വെള്ളി, ചെമ്പ്, നിക്കല്‍, സിങ്ക് എന്നിവയുടെ മിശ്രിതമുപയോഗിച്ചാണ് പുതിയ നാണയങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.