വിമാനത്തിന്റെ ചിറകിൽ ഡാൻസുമായി കാബിൻ ക്രൂ അംഗങ്ങൾ; ദൃശ്യങ്ങൾ പകർത്തി യാത്രക്കാർ -വൈറലായി വീഡിയോ
|ഇത്തരം പെരുമാറ്റം വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ക്രൂ അംഗങ്ങൾക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും എയർലൈൻസ്
അർജന്റീന: വിമാനത്തിന്റെ ചിറകിൽ നൃത്തം ചെയ്യുന്ന കാബിൻ ക്രൂ അംഗങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറാലകുന്നു. സ്വിസ് ഇന്റർനാഷണൽ എയർ ലൈനിലെ ക്യാബിൻ ക്രൂ അംഗങ്ങളാണ് ബോയിംഗ് 777 വിമാനത്തിന്റെ ചിറകിൽ അപകടകരമായി ഡാൻസ് ചെയ്യുന്നത്. എയർപോർട്ട് ടെർമിനലിൽ കാത്തുനിന്ന യാത്രക്കാരനാണ് ഇപ്പോൾ വൈറലായ വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്. തുടർന്ന് ഈ വീഡിയോ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ(ട്വിറ്റർ) പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഈ വീഡിയോ വൈറലാകുകയായിരുന്നു.
വനിതാ ജീവനക്കാരിയാണ് ആദ്യം വിമാനത്തിന്റെ ചിറകിൽ നൃത്തം ചെയ്യുന്നത്. പിന്നീട് ഒരു പുരുഷ സഹപ്രവർത്തകയും അവർക്കൊപ്പം ചേരുന്നുണ്ട്. തുടർന്ന് മറ്റൊരാൾ കൂടി എത്തി ബോഡി ബിൽഡിംഗ് പോസുകൾ ചെയ്യുന്നതും വീഡിയോയിൽ കാണാം നൃത്തമെല്ലാം രണ്ട് ഗ്രൗണ്ട് ക്രൂ അംഗങ്ങൾ വിമാനത്തിന്റെ എഞ്ചിന് മുന്നിൽ നിന്ന് ചിത്രീകരിക്കുന്നും ദൃശ്യത്തിലുണ്ട്.
ഈ മാസം ആദ്യമാണ് വീഡിയോ പകർത്തിയിട്ടുള്ളത്. സംഭവത്തിൽ സ്വിസ് ഇന്റർനാഷണൽ എയർലൈൻസ് മാനേജ്മെന്റ് നടപടിയെടുത്തിട്ടുണ്ട്. ഇത്തരം പെരുമാറ്റം വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ക്രൂ അംഗങ്ങൾക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു. കാണുമ്പോൾ രസകരമായി തോന്നുമെങ്കിൽ ജീവൻ തന്നെ അപകടപ്പെടുത്തിയാണ് ഈ ഡാൻസെന്നും സ്വിസ് വക്താവ് മൈക്കൽ പെൽസർ പറഞ്ഞു.
ബോയിംഗ് 777-ന്റെ ചിറകുകൾക്ക് ഏകദേശം 16.4 അടി ഉയരമുണ്ട്. അവിടെ നിന്ന് ഒന്ന് കാലുതെറ്റി വീണിരുന്നെങ്കിൽ മരണം പോലും സംഭവിക്കുമായിരുന്നെന്നും എയർലൈൻസ് വ്യക്തമാക്കിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ജീവനക്കാർ വിമാനത്തിന്റെ ചിറകിൽ കാലുകുത്താൻ പാടുള്ളൂവെന്നാണ് ചട്ടം.