വൃദ്ധ സദനത്തിലേക്കുള്ള വണ്ടികള്‍ | ശവങ്ങള്
|രണ്ട് കവിതകള്‍
വൃദ്ധ സദനത്തിലേക്കുള്ള വണ്ടികള്‍
ആദ്യം കണ്ടുമുട്ടിയത്
എപ്പോഴാണ് എന്ന്
ഓര്‍മകളില്‍ ഇപ്പോള്‍ തെളിയുന്നില്ല
മൂക്കു കുത്തിയിയുടെ
വെളിച്ചംതെളിഞ്ഞു
നില്ക്കുന്നു നീ പരിഭവം പറയുമ്പോള്‍
പ്രകാശം പരത്തുന്നു
നിന്റെ കണ്ണുകള്‍ക്ക്
നല്ല രസമുണ്ട്
നീയാണല്ലോ ആദ്യം പരിഭവം
പറയുക എത്ര സ്നേഹത്തില്‍ സംസാരിച്ചാലും
നമ്മള് എത്തുക വീടിനെ കുറിച്ചായിരിക്കും
സ്വാകാര്യതകളെ കുറിച്ചായിരിക്കും
പുതിയ വീടിന്റെ മുറികളുടെ
എണ്ണം വളരുമ്പോള്‍ നീ വല്ലാതെ
സന്തോഷിച്ചിരുന്നല്ലോ
കുട്ടികള്‍ക്കും കാണും
അവരുടെതായ സ്വപ്നങ്ങള്‍
വിടിന്റെ ചുവരുകള്‍
അവരുടെ സ്വപ്നങ്ങള്‍
സംസാരിക്കാന്‍ തുടങ്ങിയിരുന്നു
ചില നേരങ്ങളില്‍
നിനക്കും കുട്ടികളോട്പരിഭവം
അവര്‍ക്കും അറിയില്ലല്ലോ
നിന്റെ ചിന്തകള്‍ ഇപ്പോള്‍
വൃദ്ധ സദനങ്ങളെക്കുറിച്ചാണെന്ന്
ശവങ്ങള്
വളവില്‍
ആളുകള്‍, വാഹനങ്ങള്‍
ഞരക്കങ്ങള്‍
ജയ് വിളികള്‍
ചന്തയില്‍
മരിച്ച മണം
മത്സ്യത്തിന്റെ, പച്ചക്കറിയുടെ
ശവത്തിന്റെ
പരസ്പരം
തിരിച്ചറിയാനാവാതെ
ചര്ദ്ധിയില് വേവുന്നു
കബറടക്കം ചെയ്യാനായ്
കുന്തിരിക്കം പുകക്കുന്ന
ശവങ്ങളെ
മഞ്ചലില്‍ കിടത്തി
സെക്കുലറിസത്തിന്റെ
കൊടി പുതച്ച്
വഴി നീളെ
ചിരികള്‍
ജെ.സി.ബി. കള്‍
കാവി തോരണങ്ങളുമായ്
പാറി നടുക്കുന്നു
വീണ്ടും ശവങ്ങള്‍ക്കിടയില്‍
കരിം അരിയന്നൂര്‍