ഹിമ ദാസിന്റെ ജാതി അറിയാന്‍ ആര്‍ക്കാണിത്ര ആകാംക്ഷ ? ഗൂഗിളില്‍ ഹിമയുടെ ജാതി തിരഞ്ഞ് ഇന്ത്യക്കാര്‍
|ഇന്ത്യയുടെ സുവര്‍ണപുത്രിയാണ് ഹിമ ദാസ് എന്ന 18 കാരി. രാജ്യത്തിന്റെ അഭിമാനം ഒരൊറ്റ രാത്രി കൊണ്ട് വാനോളം ഉയര്‍ത്തിയ അസം സ്വദേശിനി.
ഇന്ത്യയുടെ സുവര്‍ണപുത്രിയാണ് ഹിമ ദാസ് എന്ന 18 കാരി. രാജ്യത്തിന്റെ അഭിമാനം ഒരൊറ്റ രാത്രി കൊണ്ട് വാനോളം ഉയര്‍ത്തിയ അസം സ്വദേശിനി. ലോക അത്‍ലറ്റിക്സില്‍ ട്രാക്കില്‍ നിന്ന് സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി. ലോകകപ്പിനിടയിലും വാര്‍ത്തകളില്‍ ഹിമ നിറയുമ്പോള്‍ സ്വാഭാവികമായും അവരെ കുറിച്ച് കൂടുതലറിയാന്‍ ആരായാലും ഗൂഗിളില്‍ തിരയും.
ഹിമയെ അഭിനന്ദനങ്ങള്‍ കൊണ്ട് ഇന്റര്‍നെറ്റ് ലോകം പൊതിയുമ്പോള്‍ ഹിമയെ കുറിച്ച് ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞത് എന്താണെന്ന് അറിയാമോ ? ഹിമയുടെ ജീവിതമോ നേട്ടങ്ങളോ ഒന്നുമല്ല, അവരുടെ ജാതി ഏതെന്ന് അറിയാനായിരുന്നു കൂടുതല്‍ പേരും ഗൂഗിളിനെ ആശ്രയിച്ചത്. ഹിമയുടെ ജാതി അറിയാന്‍ ആര്‍ക്കാണിത്ര ആകാംക്ഷ?. ഹിമ ദാസ് എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്താല്‍ ആദ്യം വരുന്ന സജഷന്‍, ഹിമ ദാസ് കാസ്റ്റ് അഥവാ ഹിമ ദാസിന്റെ ജാതി എന്നാണ്.
ഒരു ലോക ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് വേണ്ടി ആദ്യമായി സ്വര്‍ണം നേടിയ അത്‍ലറ്റിന്റെ ജാതി അറിയാനാണ് ഇന്ത്യക്കാര്‍ തിടുക്കം കാട്ടിയത്. അതിൽ മുൻപന്തിയിൽ നിൽക്കുന്നതാകട്ടെ മലയാളികളും. പ്രധാനമായും കേരളം, കർണാടക, ഹരിയാന, അസം, ബംഗാൾ എന്നിവിടങ്ങളിലുള്ളവർക്കാണത്രേ ഹിമ ദാസിന്റെ ജാതി ഏതെന്ന്
അറിയാൻ കൂടുതൽ താൽപര്യം. ഇതിന് മുമ്പ് 2016 ല്‍ പി.വി സിന്ധുവും സാക്ഷി മാലിക്കും വെള്ളിയും വെങ്കല മെഡലും സ്വന്തമാക്കിയപ്പോഴും സമാന രീതിയില്‍ ഗൂഗിളില്‍ ഇവരുടെ ജാതി തിരഞ്ഞ് ഇന്ത്യക്കാര്‍ തങ്ങളുടെ ജാതി വെറി പരസ്യപ്പെടുത്തിയിരുന്നു.