Athletics
അത്‌ലറ്റിക്‌സില്‍ ഇന്ത്യന്‍ ഭാവി ശോഭനം, ജിന്‍സണ്‍ ജോണ്‍സണെ അഭിനന്ദിച്ച് സച്ചിന്‍
Athletics

അത്‌ലറ്റിക്‌സില്‍ ഇന്ത്യന്‍ ഭാവി ശോഭനം, ജിന്‍സണ്‍ ജോണ്‍സണെ അഭിനന്ദിച്ച് സച്ചിന്‍

Web Desk
|
31 Aug 2018 4:09 PM GMT

സാമ്പ്രദായിക രീതിയില്‍ അവസാന ലാപ്പിലേക്ക് ഊര്‍ജ്ജം കരുതി വെച്ച് വിസ്മയക്കുതിപ്പ് നടത്തിയാണ് ജിന്‍സണ്‍ ജോണ്‍സണ്‍ സ്വപ്നനേട്ടം കൈവരിച്ചത്. മത്സരശേഷം ജീവിതത്തിലെ ഏറ്റവും മികച്ച നേട്ടമെന്നാണ്...

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും വെള്ളിയും നേടിയ മലയാളി അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 800 മീറ്ററില്‍ വെള്ളി നേടിയ ജിന്‍സണ്‍ 1500 മീറ്ററില്‍ സ്വര്‍ണ്ണക്കുതിപ്പ് നടത്തി ഇന്ത്യയുടെ അഭിമാനമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിന്റെ ട്വീറ്റ്.

'നേരത്തെ വെള്ളി, ഇപ്പോള്‍ സ്വര്‍ണ്ണം. മെഡലുകള്‍ നേടുന്നത് ശീലമാക്കിയിരിക്കുകയാണ് ഇവര്‍. ഇന്ത്യയുടെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ ഭാവി വളരെ ശോഭനമാണ്. അഭിനന്ദനങ്ങള്‍...' എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിന്‍സണ്‍ 1500 മീറ്ററില്‍ 3 മിനുറ്റ് 44.72 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണ്ണം നേടിയത്. മത്സരശേഷം ജീവിതത്തിലെ ഏറ്റവും മികച്ച നേട്ടമെന്നാണ് ജിന്‍സണ്‍ ജോണ്‍സണ്‍ പ്രതികരിച്ചത്. ഇന്ത്യയുടെ 'ജോണ്‍സണ്‍' താനാണെന്ന് ഉറപ്പിക്കുന്ന പ്രകടനമായിരുന്നു ഈ മധ്യദൂര ഓട്ടക്കാരന്റേത്. നേരത്തെ 800 മീറ്ററില്‍ വെള്ളി മെഡല്‍ ജിന്‍സണ്‍ നേടിയിരുന്നു.

ये भी पà¥�ें- ഏഷ്യന്‍ ഗെയിംസില്‍ മലയാളി തിളക്കം; 1500 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് സ്വര്‍ണം 

ഹീറ്റ്‌സില്‍ ആവശ്യത്തിലേറെ വേഗത്തില്‍ ഓടിയതാണ് 800 മീറ്ററില്‍ തിരിച്ചടിയായതെന്ന് ജിന്‍സണ്‍ പറഞ്ഞിരുന്നു. 800 മീറ്ററില്‍ ഇന്ത്യയുടെ തന്നെ മന്‍ജീത് സിങ്ങാണ് സ്വര്‍ണ്ണം നേടിയത്. 800 മീറ്ററിലെ പിഴവ് തിരുത്തി കരുതലോടെ ജിന്‍സണ്‍ കുതിച്ചപ്പോള്‍ 1500 മീറ്ററില്‍ സ്വര്‍ണ്ണം സ്വന്തമായി. അതേസമയം മന്‍ജീത് സിങിന് ഈയിനത്തില്‍ നാലാമതെത്താനേ കഴിഞ്ഞുള്ളൂ. സാമ്പ്രദായിക രീതിയില്‍ അവസാന ലാപ്പിലേക്ക് ഊര്‍ജ്ജം കരുതി വെച്ച് വിസ്മയക്കുതിപ്പ് നടത്തിയാണ് ജിന്‍സണ്‍ ജോണ്‍സണ്‍ സ്വപ്നനേട്ടം കൈവരിച്ചത്.

ജിന്‍സണ്‍ ജോണ്‍സന്റെ ഓട്ടം

Here's the GOLD number SIX for #TeamIndiaAthletics at #AsianGames2018 #JJ Jinson Johnson wins men's 1500m Final in style with the timing of 3:44.72 What a run in that last lap #JJ, simply superb!!

Posted by Athletics Federation of India on Thursday, August 30, 2018
Related Tags :
Similar Posts