ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവിന് സ്ഥിരം ജോലിയില്ല, കുടുംബം കഴിയുന്നത് കാലിവളര്‍ത്തിയും കൃഷി ചെയ്തും
|800 മീറ്ററില്‍ അവസാന 80 മീറ്ററില്‍ അതിവേഗം കുതിച്ചാണ് മന്‍ജീത് സ്വര്‍ണ്ണം നേടിയത്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കുവേണ്ടി തിളങ്ങുമ്പോഴും മന്‍ജിത്തിന് സ്ഥിര വരുമാനം ലഭിക്കുന്ന ജോലിയില്ല...
ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ട്രാക്കില്‍ നിന്നും ഇന്ത്യക്കുവേണ്ടി ഏറ്റവും അപ്രതീക്ഷിതമായ പ്രകടനം നടത്തിയത് ഹരിയാനക്കാരന്‍ മന്‍ജിത്ത് സിംഗായിരിക്കും. 800 മീറ്ററില്‍ 1:46:15 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ഉജാന ഗ്രാമത്തില്‍ നിന്നുള്ള മന്‍ജിത്ത് ഹരിയാനയുടേയും ഇന്ത്യയുടേയും അഭിമാനമായി മാറിയത്. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കുവേണ്ടി തിളങ്ങുമ്പോഴും മന്‍ജിത്തിന് സ്ഥിര വരുമാനം ലഭിക്കുന്ന ജോലിയില്ല.
ഒഎന്‍ജിസിയുമായി രണ്ട് വര്‍ഷത്തെ കരാറില്‍ ജോലിയെടുക്കുന്നതിനിടെയാണ് മന്‍ജിത്ത് ഏഷ്യന്‍ ഗെയിംസിനായി ജക്കാര്‍ത്തയിലേക്ക് പറന്നത്. 'പലതവണ സംസ്ഥാന സര്‍ക്കാറിനെ സമീപിച്ചു. അവനിതുവരെ സ്ഥിരം ജോലി ലഭിച്ചിട്ടില്ല. ഇനിയെങ്കിലും അവന്റെ അപേക്ഷ സ്വീകരിക്കുമെന്നാണ് കരുതുന്നത്' എന്നായിരുന്നു മന്‍ജിത്ത് സിംഗിന്റെ പിതാവ് രണ്‍ദീര്‍ സിംഗ് ചാഹല്‍ പ്രതികരിച്ചത്.
ये à¤à¥€ पà¥�ें- അത്‌ലറ്റിക്‌സില്‍ ഇന്ത്യന്‍ ഭാവി ശോഭനം, ജിന്‍സണ്‍ ജോണ്‍സണെ അഭിനന്ദിച്ച് സച്ചിന്‍
സംസ്ഥാനതലത്തിലുള്ള ഷോട്ട് പുട്ട് താരമായിരുന്നു മന്‍ജീത്തിന്റെ പിതാവ് രണ്‍ദീര്‍ സിംഗ്. കര്‍ഷക കുടുംബമാണ് ഇവരുടേത്. പട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സിലാണ് മന്‍ജീത്ത് പരിശീലിക്കുന്നത്. ഇടവേളകളില്‍ നാട്ടിലെത്തുമ്പോള്‍ ഇപ്പോഴും മന്‍ജിത്ത് കൃഷിയിലും കാലിവളര്‍ത്തലിലുമെല്ലാം കുടുംബത്തെ സഹായിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ പിതാവ് പറയുന്നു. പരിശീലനത്തിന്റേയും മത്സരങ്ങളുടേയും തിരക്കുകള്‍ മൂലം നാലുമാസം പ്രായമായ മകനെ ഇതുവരെ കാണാന്‍ പോലും മന്‍ജിത്തിന് സാധിച്ചിട്ടില്ല.
VIDEO: Whatttttt a result for #India at ASIAN GAMES 2018 #EnergyOfAsia Gold number 3 delivered by Manjit Singh Men's...
Posted by Athletics Federation of India on Tuesday, August 28, 2018
പിതാവ് വിവിധ മത്സരങ്ങള്‍ക്ക് പോകുമ്പോള്‍ മന്‍ജീത്തും കൂടെ പോകുമായിരുന്നു. കളിക്കളത്തിലെ ആരവങ്ങളും ആവേശവും അങ്ങനെയാണ് ആദ്യമായി മന്‍ജിത്ത് അറിയുന്നത്. കുട്ടിക്കാലത്ത് മലകയറിയും വീട്ടില്‍ നിന്നും ദൂരേയുള്ള കടകളില്‍ നിന്നും അതിവേഗത്തില്‍ ഓടിപ്പോയി സാധനങ്ങള്‍ വാങ്ങി ഓടിവന്നിരുന്ന മന്‍ജിത്ത് ഓട്ടക്കാരനായതില്‍ അത്ഭുതമില്ലെന്നാണ് പിതാവ് പറയുന്നത്.
800 മീറ്ററില്‍ അവസാന 80 മീറ്ററില്‍ അതിവേഗം കുതിച്ചാണ് ജക്കാര്‍ത്തയില്‍ മന്‍ജിത് സ്വര്‍ണ്ണം നേടിയത്. ഇന്ത്യയുടെ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണായിരുന്നു(സമയം - 1:46:35) ഈയിനത്തില്‍ വെള്ളിമെഡല്‍.