Auto News
Indian Army orders Scorpio Classic
Auto News

സ്‌കോർപിയോ ക്ലാസിക് ഓർഡർ ചെയ്ത് ഇന്ത്യൻ ആർമി

Web Desk
|
13 July 2023 2:29 PM GMT

സ്കോര്‍പിയോ ക്ലാസിക്കിന്‍റെ 1,850 യൂണിറ്റുകൾ ഇന്ത്യൻ ആർമിയ്ക്ക് ഡെലിവർ ചെയ്യാനുള്ള ഓർഡർ ലഭിച്ചതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെ വെളിപ്പെടുത്തിയിരുന്നു

നിരത്തിലിറങ്ങിയ കാലം മുതൽ വാഹനപ്രേമികളുടെ ഇഷ്ടമോഡലാണ് മഹിന്ദ്ര സ്‌കോർപിയോ. മാൻലി ലുക്കും കരുത്തുറ്റ എഞ്ചിനും എവർലാസ്റ്റിംഗ് ഡിസൈനുമെല്ലാം വാഹനപ്രേമികൾക്കിടയിൽ എന്നും സ്‌കോർപിയോയുടെ സ്ഥാനം നിലനിർത്തി. ഇപ്പോഴിതാ ഇന്ത്യൻ ആർമിയിലേക്ക് ചേക്കേറാനൊരുങ്ങുകയാണ് ഇന്ത്യക്കാരുടെ ഇഷ്ടമോഡൽ എന്ന വാർത്തായാണ് ഇപ്പോൾ പുറത്തുവരുന്നത്. മാരുതി ജിപ്‌സി, ടാറ്റ സെനോൺ, ഫോഴ്‌സ് ഗൂർഖ, ടാറ്റ സഫാരി തുടങ്ങിയവയുടെ പിൻമുറക്കാരനായാണ് സ്‌കോർപ്പിയോ ഇന്ത്യൻ ആർമിലേക്കെത്തുന്നത്. സ്‌കോർപിയോ ക്ലാസിക്ക് പതിപ്പിന്റെ 1,850 യൂണിറ്റുകൾ ഇന്ത്യൻ ആർമിയ്ക്ക് ഡെലിവർ ചെയ്യാനുള്ള ഓർഡർ ലഭിച്ചതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

മഹിന്ദ്ര സ്‌കോർപ്പിയെ എന്ന ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ച ചിത്രം റീ ട്വീറ്റ് ചെയ്താണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മാറ്റ് കാമോ ഗ്രീൻ ഷെയ്ഡിലുള്ള പെയിന്റാണ് പ്രീ-ഫേസ്ലിഫ്റ്റ് മോഡൽ സ്‌കോർപ്പിയോയിൽ കമ്പനി നൽകിയിരിക്കുന്നത്. സൈന്യം എക്‌സ്‌ക്ലൂസീവായി ഉപയോഗിക്കുന്ന ഒരു കളർ സ്‌കീമാണ് ഇത്. പഴയ മഹീന്ദ്ര ലോഗോയും പഴയ ഗ്രില്ലുമാണ് വാഹനത്തിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ മിഡ്-സൈസ് എസ്യുവിയുടെ മുൻ തലമുറ മോഡലുകളിൽ കണ്ട് പരിചയിച്ച അലോയ് വീലുകളാണ് വാഹനത്തിൽ നൽകിയിരിരിക്കുന്നത്.

2.2 ലിറ്റർ എം ഹോക്ക് ഡീസൽ എഞ്ചിനാണ് പൊതുജനങ്ങൾക്കാനായി പുറത്തിറക്കുന്ന വാഹനത്തിന് കരുത്ത് പകരുന്നത്. പരമാവധി പവറും 132 പി.എസ് പവറും 300 എൻ.എം പീക്ക ടോർക്കും പുറപ്പെടുവിക്കാൻ ഈ എഞ്ചിനാകും. സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഗിയർബോക്‌സാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. എന്നാൽ സൈന്യത്തിന് നൽകുന്ന മോഡലിന്റെ എഞ്ചിൻ സംബന്ധിയായ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

എങ്കിലും, 4x4 ഡ്രൈവ്‌ട്രെയിനിനൊപ്പം 140 പി.എസ് മാക്‌സിമം പവറും 320 എൻ.എം പീക്ക് ടോർക്കും പുറപ്പെടുവിക്കാൻ കഴിയുന്ന വ്യത്യസ്തമായ ട്യൂണിംഗും ഈ എഞ്ചിന് നൽകുമെന്നാണ് കരുതപ്പെടുന്നത്. മാരുതി ജിപ്‌സിക്ക് പകരക്കാരനായി ഒരു വാഹനത്തെ തേടിക്കൊണ്ടിരിക്കുകയാണ് സൈന്യമെന്നാണ്. ഈ ഒരു സ്ഥാനം ഫിൽ ചെയ്യാൻ മാരുതി അടുത്തിടെ പുറത്തിറക്കിയ ജിംനിക്കാവുമോയെന്നാണ് വാഹനപ്രേമികൾ ഉറ്റു നോക്കുന്നത്. ജിംനിയുടെ അഞ്ച് ഡോർ പതിപ്പ് ആർമിയിലേക്ക് എത്തിയേക്കാമെന്ന ഊഹാപോഹങ്ങളും സജീവമാണ്.

Similar Posts