Auto News
വരുന്നത് ഇവി യുഗം; 2035 ൽ ആകെ വിൽപ്പനയിൽ 54 ശതമാനവും ഇലക്ട്രിക് വാഹനങ്ങൾ
Auto News

വരുന്നത് ഇവി യുഗം; 2035 ൽ ആകെ വിൽപ്പനയിൽ 54 ശതമാനവും ഇലക്ട്രിക് വാഹനങ്ങൾ

Web Desk
|
23 Jun 2022 2:03 PM GMT

വാഹന നിർമാതാക്കളും വിതരണക്കാരും 2022-2026 വർഷങ്ങളിൽ കുറഞ്ഞത് 526 ബില്യൺ ഡോളർ ഇവികളുടെയും ബാറ്ററികളുടെയും നിർമാണത്തിനായി നിക്ഷേപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്

ഇലക്ട്രിക് വാഹനങ്ങളിലേക്ക ഉപഭോക്താക്കളുടെ ചോയിസ് മാറിവരുന്നു എന്നതാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ധനവില കുതിച്ചുയർന്നതും ഇലക്ട്രിക്കിലേക്ക് മാറിചിന്തിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. ലോകത്താകമാനം ഇവി വാഹനങ്ങൾ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നുണ്ട്.

വിലയാണ് ഇവി വാഹനങ്ങളിൽ നിന്ന് ചിലരെയെങ്കിലും പിന്തിരിപ്പിക്കുന്നത്. വാഹന നിർമാതാക്കളും വിതരണക്കാരും 2022-2026 വർഷങ്ങളിൽ കുറഞ്ഞത് 526 ബില്യൺ ഡോളർ ഇവികളുടെയും ബാറ്ററികളുടെയും നിർമാണത്തിനായി നിക്ഷേപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.വരും വർഷങ്ങളിൽ ബാറ്ററികൾക്ക് വിലകുറയുന്നതോടെ കൂടുതൽ പേർ ഇവി സ്വന്തമാക്കൻ താൽപര്യം കാണിക്കും.

2028 ഓടെ ആഗോളതലത്തിൽ ഇലക്ട്രിക് വാഹന വിൽപ്പന 33 ശതമാനത്തിലും 2035 ഓടെ 54 ശതമാനത്തിലും എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ആകെ വാഹനങ്ങളുടെ വിൽപ്പനയിൽ എട്ട് ശതമാനത്തിൽ താഴെയാണ് ഇവികളുടെ വിഹിതം. 2022 ന്റെ ആദ്യ പാദത്തിൽ ഇത് 10 ശതമാനത്തിനടുത്തെത്തി.

ഇന്ത്യൻ വാഹനവിപണി പിടിക്കാൻ പ്രമുഖ കമ്പനികളെല്ലാം ഇവി മോഡൽ അവതരിപ്പിച്ച് രംഗത്തെത്തിക്കഴിഞ്ഞു. സ്‌കൂട്ടർ വിപണിയിൽ റെക്കോർഡിട്ടാണ് ഒല മുന്നേറുന്നത്. വിവിധ സ്റ്റാർട്ടപ്പ് കമ്പനികളും രംഗത്തുണ്ട്. ദക്ഷിണ കൊറിയൻ കാർ മേക്കിങ് കമ്പനിയായ ഹ്യൂണ്ടായ് ഇന്ത്യയിൽ പുതിയ ഇലക്ട്രിക് കാറുകൾ പുറത്തിറക്കാനൊരുങ്ങുകയാണ്. താങ്ങാവുന്ന വിലയിലുള്ള ചെറിയ കാറുകൾ വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഈ വർഷം തന്നെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങുമെന്നാണ് വിവരം.

Similar Posts