Auto News
ഇനി ചെലവേറും; മഹീന്ദ്ര വാഹനങ്ങളുടെ വിലവർധന പ്രാബല്യത്തിൽ
Auto News

ഇനി ചെലവേറും; മഹീന്ദ്ര വാഹനങ്ങളുടെ വിലവർധന പ്രാബല്യത്തിൽ

Web Desk
|
15 April 2022 3:08 PM GMT

സ്റ്റീല്‍, അലുമിനിയം, പലേഡിയം തുടങ്ങിയ പ്രധാന ഉല്‍പ്പന്നങ്ങളുടെ വില തുടര്‍ച്ചയായി ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണം

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് തങ്ങളുടെ വാഹനങ്ങള്ക്ക് ഏർപ്പെടുത്തിയ 2.5 ശതമാനം വരെയുള്ള വില വർധന കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നു. മഹീന്ദ്ര ഥാർ, മഹീന്ദ്ര XUV700 എന്നിവയുൾപ്പെടെ എല്ലാ മോഡലുകളുടെയും വിലകളെ ഏറ്റവും പുതിയ വില വർധനവ് ബാധിച്ചു. ചില മോഡലുകളുടെ വില 63,000 രൂപ വരെ ഉയർന്നിട്ടുണ്ട്. സ്റ്റീല്‍, അലുമിനിയം, പലേഡിയം തുടങ്ങിയ പ്രധാന ഉല്‍പ്പന്നങ്ങളുടെ വില തുടര്‍ച്ചയായി ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണമെന്നാണ് മഹീന്ദ്ര പറയുന്നു.

കമ്മോഡിറ്റി വിലയിലെ അഭൂതപൂര്‍വമായ വര്‍ധനവ് ഭാഗികമായി നികത്താന്‍ കമ്പനി ആവശ്യമായ നടപടികള്‍ എടുത്തിട്ടുണ്ട്. വില പരിഷ്‌കരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ചെലവ് വര്‍ധനയുടെ ഏറ്റവും കുറഞ്ഞ ശതമാനം മാത്രമെ കൈമാറുന്നുള്ളൂവെന്ന് കമ്പനി പറഞ്ഞു. നിലവിൽ, മഹീന്ദ്രയുടെ പാസഞ്ചർ വാഹന വിഭാഗത്തിൽ മഹീന്ദ്ര KUV100, മഹീന്ദ്ര XUV300, മഹീന്ദ്ര ബൊലേറോ, മഹീന്ദ്ര മറാസോ, മഹീന്ദ്ര സ്കോർപിയോ, മഹീന്ദ്ര XUV700, മഹീന്ദ്ര അൾടുറാസ് G4 എന്നിങ്ങനെയുള്ള UV-കൾ (SUV-കളും MUV-കളും) ഉൾപ്പെടുന്നു.

2022 മാർച്ചിൽ മാത്രം മഹീന്ദ്ര പാസഞ്ചറും കൊമേർഷ്യൽ വാഹനങ്ങളുമുൾപ്പടെ 54,643 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റു. കഴിഞ്ഞ വർഷം ഇതേ സമയത്ത് 40,403 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കാൻ കമ്പനിക്ക് കഴിഞ്ഞത്. അതേസമയം, 2022 ജൂലൈയിൽ മഹീന്ദ്ര മൂന്ന് പുത്തൻ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.

Similar Posts