Auto News
മഹീന്ദ്രയുടെ ദീപാവലിക്കൊയ്ത്ത്, 70,000 കടന്ന് XUV700  ബുക്കിങ്; 700 വാഹനങ്ങള്‍ കൈമാറി
Auto News

മഹീന്ദ്രയുടെ ദീപാവലിക്കൊയ്ത്ത്, 70,000 കടന്ന് XUV700 ബുക്കിങ്; 700 വാഹനങ്ങള്‍ കൈമാറി

Web Desk
|
5 Nov 2021 12:28 PM GMT

വാഹനങ്ങളിൽ ഉപയോഗിക്കുന്ന സെമി കണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം ആഗോള തലത്തിൽ തന്നെ വാഹന നിർമാണത്തെ ബാധിച്ചിരിക്കെയാണ് മഹീന്ദ്രയുടെ ഈ നേട്ടം.

വാഹന വിപണിയുടെ കൊയ്ത്തുകാലമായ ഉത്സവ വിപണി ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയിരിക്കുയാണ് മഹീന്ദ്ര. വാഹനം സ്വന്തമാക്കുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്നതായാണ് റിപ്പോർട്ട്. 70,000 ബുക്കിങ്ങുകൾ വാഹനത്തിന് ഇതുവരെ ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ദീപാവലിയോടനുബന്ധിച്ച് മഹീന്ദ്ര XUV യുടെ 7OOയൂണിറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി.

കമ്പനിയിൽ നിന്ന് ഏറ്റവുമൊടുവിൽ നിരത്തിലെത്തിയ വാഹനമായ XUV 7OO യുടെ വിതരണം ആരംഭിച്ചത് ഒക്ടോബർ 30 നായിരുന്നു. ചുരുങ്ങിയ ദിവസത്തിനുള്ളിലാണ് വാഹനത്തിന്റെ 700 യൂണിറ്റുകൾ വിതരണം നടത്താനായത് വലിയ നേട്ടമാണ്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന സെമി കണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം ആഗോള തലത്തിൽ തന്നെ വാഹന നിർമാണത്തെ ബാധിച്ചിരിക്കെയാണ് മഹീന്ദ്രയുടെ ഈ നേട്ടം.

XUV 7OO പെട്രോൾ എൻജിൻ മോഡലുകളുടെ വിതരണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഡീസൽ മോഡലുകളുടെ വിതരണം ഈ മാസം ഒടുവിലോടെ ആരംഭിച്ചേക്കും. പെട്രോൾ മോഡലിന് 12.49 ലക്ഷം മുതൽ 21.29 ലക്ഷം രൂപ വരെയും ഡീസലിന് 12.99 ലക്ഷം മുതൽ 22.89 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.

MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളിൽ ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിൽ 20 മോഡലുകളായാണ് XUV 7OO വിൽപ്പനയ്ക്ക് എത്തുന്നത്. 2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എന്നീ എൻജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോൾ എൻജിൻ 197 ബിഎച്ച്പി പവറും 380 എൻഎം ടോർക്കുമാണ് നൽകുന്നത. ഡീസൽ എൻജിൻ 153,182 ബിഎച്ച്പി പവറും 360, 420 എൻഎം ടോർക്കുമാണ് ഉൽപാദിപ്പിക്കുന്നു.

ഇതുവരെ ഒരു വാഹനനിർമാതാക്കളും കടന്നു ചെന്നിട്ടില്ലാത്തത്ര ഹൈ ലെവലിലുള്ള സെക്യൂരിറ്റിയും ഫീച്ചേഴ്‌സുമാണ് XUV 7OOക്ക് ഉറപ്പുവരുത്തിയിരിക്കുന്നത്. അലക്‌സയും അഡ്രേനോക്സും വഴിയാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. ഡ്രൈവറുടെ ശ്രദ്ധ മാറിയാൽ, അത് തിരിച്ചറിയാൻ ഓരോ നിമിഷവും കഴിയും വിധമാണ് വണ്ടിയുടെ സേഫ്റ്റി ഉറപ്പുവരുത്തിയിരിക്കുന്നത്. ഡ്രൈവിംഗിൽ എന്തെങ്കിലും ചെയ്ഞ്ച് സംഭവിച്ചാൽ, സ്റ്റിയറിംഗ് വൈബ്രേറ്റ് ചെയ്ത് ഡ്രൈവറുടെ ശ്രദ്ധ തിരിച്ചുകൊണ്ടുവരും. ഡ്രൈവിംഗിൽ ഡ്രൈവറുടെ അറ്റൻഷൻ ലെവൽ സീറോ ആയാൽ വണ്ടി അലെർട്ട് നൽകും.

Related Tags :
Similar Posts