ഇലക്ട്രിക് ഇരുചക്ര വാഹന നിർമാണം; മഹീന്ദ്ര- ഹീറോ ഗ്രൂപ്പുകൾ കൈകോർക്കുന്നു
|മഹീന്ദ്ര ഗ്രൂപ്പുമായുള്ള ഈ സംയുക്ത പങ്കാളിത്തത്തിന്റെ സഹായത്തോടെ, ഈ വർഷം അവസാനത്തോടെ പ്രതിവർഷം ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനാണ് ഹീറോ ഇലക്ട്രിക് ലക്ഷ്യമിടുന്നത്
ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ ഇലക്ട്രിക്, മഹീന്ദ്ര ഗ്രൂപ്പുമായി ചേർന്ന് ഇന്ത്യയ്ക്കായി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനുള്ള സംയുക്ത സംരംഭം പ്രഖ്യാപിച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി, ഹീറോ ഇലക്ട്രിക്കിന്റെ ഏറ്റവും ജനപ്രിയമായ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകൾ - ഒപ്റ്റിമ, NYX മോഡലുകൾ, മധ്യപ്രദേശിലെ പിതാംപൂർ പ്ലാന്റിൽ നിർമ്മിക്കും.
മഹീന്ദ്ര ഗ്രൂപ്പുമായുള്ള ഈ സംയുക്ത പങ്കാളിത്തത്തിന്റെ സഹായത്തോടെ, ഈ വർഷം അവസാനത്തോടെ പ്രതിവർഷം ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനാണ് ഹീറോ ഇലക്ട്രിക് ലക്ഷ്യമിടുന്നത്.
When two industry leaders come together with a common goal, great things happen! Thrilled to announce that we've partnered with @MahindraRise to enhance our manufacturing capabilities. Cheers to this great start! #TheSmartMove #HeroElectric pic.twitter.com/EqW77UjFIn
— Hero Electric (@Hero_Electric) January 19, 2022
'രാജ്യത്ത് ഇലക്ട്രിക് ഇരുചക്രവാഹന മേഖലയിൽ ഹീറോ ഇലക്ട്രിക് മുന്നോട്ട് കുതിക്കുകയാണ്. അതിന്റെ വേരുകൾ കൂടുതൽ ആഴത്തിലാക്കാനും നേതൃത്വം ശക്തിപ്പെടുത്താനും, മഹീന്ദ്ര ഗ്രൂപ്പുമായി ഒരു പങ്കാളിത്തം സഹായിക്കുമെന്ന് ഹീറോ ഇലക്ട്രിക് - എംഡി നവീൻ മുഞ്ജാൽ പറഞ്ഞു.
ഈ സംയുക്ത സംരംഭത്തിന്റെ ഭാഗമായി, ഇരു കമ്പനികളും സംയുക്തമായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കായി വിതരണ ശൃംഖലയും ഷെയർ പ്ലാറ്റ്‌ഫോമും നിർമ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യും.