Auto News
വരുന്നൂ... ഇന്ത്യയിലെ 11 നഗരങ്ങളിലായി 500ലധികം ചാർജിങ് സ്റ്റേഷനുകൾ
Auto News

വരുന്നൂ... ഇന്ത്യയിലെ 11 നഗരങ്ങളിലായി 500ലധികം ചാർജിങ് സ്റ്റേഷനുകൾ

Web Desk
|
9 March 2022 2:33 PM GMT

ചാർജിങ് സ്റ്റേഷനുകളിൽ ഭാരത് എസി 001, ഡിസി 001 ആവശ്യകതകൾ നിറവേറ്റുന്ന ലെവൽ 1 ചാർജിംഗ് സൗകര്യങ്ങൾ ഉണ്ടായിരിക്കും.

ഇന്ത്യയിലെ 11 നഗരങ്ങളിലായി മിഡ്ഗാർഡ് ഇലക്ട്രിക്കുമായി കൈകോർത്ത് 500ലധികം ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി മൊബിലിറ്റി സ്റ്റാർട്ടപ്പ് ഓട്ടോമോവിൽ. ആദ്യ ഘട്ടത്തിൽ ബാംഗ്ലൂർ, ഹൈദരാബാദ്, എൻസിആർ, മുംബൈ, പൂനെ, കൊൽക്കത്ത, ജയ്പൂർ, റാഞ്ചി, പട്ന, ലഖ്നൗ, ഗുവാഹത്തി എന്നിവിടങ്ങളിൽ ഇരു കമ്പനികളും സംയുക്തമായി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും

ചാർജിങ് സ്റ്റേഷനുകളിൽ ഭാരത് എസി 001, ഡിസി 001 ആവശ്യകതകൾ നിറവേറ്റുന്ന ലെവൽ 1 ചാർജിങ് സൗകര്യങ്ങൾ ഉണ്ടായിരിക്കും. ഇത് ഇലക്ട്രിക് ടൂ, ത്രീ-, ഫോർ വീലറുകൾ ചാർജ് ചെയ്യാൻ അനുയോജ്യമാണ്. രണ്ടാം ഘട്ടത്തിൽ, ഗേറ്റഡ് കമ്മ്യൂണിറ്റികളിലും പാർക്കിംഗ് സ്റ്റേഷനുകളിലും മാളുകളിലും മറ്റ് സ്ഥലങ്ങളിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കമ്പനികൾ ലക്ഷ്യമിടുന്നു.

"ഇ-മൊബിലിറ്റിയാണ് ഭാവിയെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, ഓട്ടോ സർവീസ് വ്യവസായത്തിലെ വർദ്ധിച്ചുവരുന്ന എല്ലാ ആവശ്യങ്ങളും നിറവേറ്റുകയെന്നതാണ്‌ ലക്ഷ്യം. മിഡ്ഗാർഡുമായുള്ള ബന്ധം വളരെ നിർണായക ഘട്ടങ്ങളിലൊന്നാണ്, അതോടൊപ്പം, രാജ്യത്ത് വിശാലമായ ചാർജിങ്

ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിൽ ഞങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും'' ഓട്ടോമോവിൽ സഹസ്ഥാപകനായ രമണ സാംബു പറഞ്ഞു.



Similar Posts