ഒറ്റ ദിവസം കൊണ്ട് വിറ്റത് 600 കോടിക്ക്, ബുക്കിങ്ങില്‍ ചരിത്രം സൃഷ്ടിച്ച് ഒല
|ഒല എസ്1 ന് ഒരു ലക്ഷം രൂപയും എസ്1 പ്രോയ്ക്ക് ഒന്നരലക്ഷം രൂപയുമാണ് വില.
ബുക്കിങ്ങില്‍ ചരിത്രം സൃഷ്ടിച്ച് ഒല ഇലക്ട്രിക് സ്‌കൂട്ടര്‍. കഴിഞ്ഞ ദിവസം ആരംഭിച്ച ഓണ്‍ലൈന്‍ വില്‍പനയിലാണ് ഒല സ്‌കൂട്ടറിന്റെ എസ്1 എസ്1 പ്രോ മോഡലുകള്‍ ഒറ്റ ദിവസം കൊണ്ട് 600 കോടി രൂപയ്ക്ക് വിറ്റത്. ഓരോ നാല് സെക്കന്റിലും ഒല നാല് സ്‌കൂട്ടര്‍ വില്‍ക്കുന്നുണ്ടെന്ന് കമ്പനി സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. ഇരുചക്ര വാഹന ബുക്കിങ്ങില്‍ ഇത് പുതിയ ചരിത്രമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഒല എസ്1 ന് ഒരു ലക്ഷം രൂപയും എസ്1 പ്രോയ്ക്ക് ഒന്നരലക്ഷം രൂപയുമാണ് വില. ബുക്ക് ചെയ്യുന്നവര്‍ക്ക് ചെന്നൈയിലെ ഫാക്ടറിയില്‍ നിന്ന് സ്‌കൂട്ടര്‍ നേരിട്ട് വീട്ടിലെത്തിക്കുന്ന രീതിയാണ് ഒല പരീക്ഷിക്കുന്നത്. ടെസ്റ്റ് ഡ്രൈവും ഡെലിവറിയും ഒക്ടോബര്‍ മുതല്‍ ആരംഭിക്കുമെന്ന് കമ്പനി പറയുന്നു.
അതേസമയം, ചെന്നൈയിലെ ഫാക്ടറിയില്‍ വനിതകളെ മാത്രം ജീവനക്കാരായി നിയമിക്കനാണ് കമ്പനി ആലോചിക്കുന്നത്. 10000 വനിതകളെ നിയമിക്കുമെന്ന് കമ്പനി പറയുന്നു. ഇത് യാഥാര്‍ഥ്യമായാല്‍ വനിതകള്‍ മാത്രം ജോലി ചെയ്യുന്ന ഏറ്റവും വലിയ ഫാക്ടറിയായിരിക്കും ഒല. തമിഴ്‌നാട്ടിലെ ഹൊസൂരിലാണ് ഒലയുടെ ഫ്യൂച്ചര്‍ ഫാക്ടറി.