ഞെട്ടിച്ച് ഹ്യൂണ്ടായ്; രണ്ട് മാസത്തിനുള്ളില്‍ എക്സറ്ററിന് ലഭിച്ചത് 10000 ബുക്കിംഗ്
|കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ ഹ്യൂണ്ടായ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ വാഹനമാണ് എക്സറ്റര്‍
ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള സെഗ്മെന്റാണ് കോംപാക്ട് എസ്.യു.വി സെഗ്മെന്റ്. ഹ്യൂണ്ടായ്, മാരുതി, ടാറ്റ, മഹേന്ദ്ര തുടങ്ങി ഇന്ത്യയിലെ മുൻനിര വാഹനനിർമാതാക്കളെല്ലാം തന്നെ ഈ സെഗ്മെന്റി വാഹനങ്ങളെ അവതരിപ്പിക്കുന്നുമുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് തങ്ങളുടെ പുത്തൻ കോംപാക്ട് എസ്.യു.വിയെ അവതരിപ്പിച്ചിരിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഹ്യൂണ്ടായ്. 10000 ബുക്കിങ്ങുകളാണ് കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ
എക്സ്റ്ററിന് ഇതുവരെ ലഭിച്ചത്. മെയ് എട്ടിന് ആദ്യ പ്രദർശനം നടത്തിയ എക്സറ്ററിന്റെ ബുക്കിംഗും അന്ന് തന്നെ ആരംഭിച്ചിരുന്നു. വെറും രണ്ട് മാസത്തിനുള്ളിലാണ് വാഗനത്തിന് 10000 ബുക്കിങ്ങുകൾ ലഭിച്ചത്. ടാറ്റ പഞ്ചും മാരുതി സുസുക്കി ഇഗ്നിസുമായാണ് എക്സ്റ്റർ നേരിട്ട് ഏറ്റുമുട്ടുന്നത്. 5.99 ലക്ഷം രൂപ മുതൽക്കാണ് വാഹനത്തിന് വില ആരംഭിക്കുന്നത്.
മാനുവൽ, ഓട്ടമാറ്റിക്, സി.എൻ.ജി വകഭേദങ്ങളിലായി അഞ്ച് മോഡലുകളിൽ എക്സറ്റർ ലഭിക്കും. 5.99 ലക്ഷം രൂപ മുതൽ 9.31 ലക്ഷം രൂപ വരെയാണ് 1.2 ലീറ്റർ പെട്രോൾ മാനുവലിന്റെ വില. 1.2 ലീറ്റർ പെട്രോൾ എംഎംടിയുടെ വില 7.96 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ വരെയും 1.2 ലീറ്റർ സിഎൻജിയുടെ വില 8.23 ലക്ഷം രൂപ മുതൽ 8.96 ലക്ഷം രൂപ വരെയുമാണ്.