Auto News
ക്രാഷ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് ടാറ്റയുടെ ടിഗോര്‍ ഇ.വി
Auto News

ക്രാഷ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് ടാറ്റയുടെ ടിഗോര്‍ ഇ.വി

Web Desk
|
31 Aug 2021 4:35 PM GMT

കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങാണ് ഈ വാഹനത്തിന് ലഭിച്ചിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ ടിഗോറിനെക്കാള്‍ മികച്ച റിസള്‍ട്ടാണ് ഇലക്ട്രിക് മോഡല്‍ ക്രാഷ് ടെസ്റ്റില്‍ നേടിയിട്ടുള്ളതെന്നാണ് വിലയിരുത്തല്‍.

നെക്‌സോണ്‍, അള്‍ട്രോസ് തുടങ്ങിയ മോഡലുകള്‍ക്ക് പിന്നാലെ ക്രാഷ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് ടാറ്റയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹന മോഡലായ ടിഗോര്‍ ഇ.വി. ഗ്ലോബര്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് നേടിയാണ് ടിഗോര്‍ ഇ.വി. സുരക്ഷ തെളിയിച്ചിരിക്കുന്നത്. ആദ്യമായി ക്രാഷ് ടെസ്റ്റിന് വിധേയമാകുന്ന ഇലക്ട്രിക് വാഹനമാണ് ടിഗോര്‍ ഇ.വിയെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 31-നാണ് ടിഗോര്‍ ഇ.വി. വിപണിയില്‍ അവതരിപ്പിക്കുന്നത്.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങാണ് ഈ വാഹനത്തിന് ലഭിച്ചിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ ടിഗോറിനെക്കാള്‍ മികച്ച റിസള്‍ട്ടാണ് ഇലക്ട്രിക് മോഡല്‍ ക്രാഷ് ടെസ്റ്റില്‍ നേടിയിട്ടുള്ളതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ടിഗോറിന്റെ പെട്രോള്‍ എഞ്ചിന്‍ പതിപ്പും ക്രാഷ് ടെസ്റ്റില്‍ ത്രീ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിരുന്നു.

കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ 37.24 മാര്‍ക്ക് നേടിയാണ് ടിഗോര്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങിന് അര്‍ഹമായത്. കുട്ടികളുടെ സുരക്ഷയില്‍ 34.14 പോയിന്റാണ് റെഗുലര്‍ ടിഗോറിന് ലഭിച്ചിട്ടുള്ളത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 12 പോയിന്റ് ടിഗോര്‍ ഇ.വി. നേടിയപ്പോള്‍ റെഗുലര്‍ മോഡലില്‍ ഇത് 12.52 പോയിന്റായിരുന്നു.

Related Tags :
Similar Posts