സ്വപ്ന വാഹനം നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച്; പുതിയ സംവിധാനവുമായി ടി.വി.എസ്
|വാഹനങ്ങളുടെ പ്രകടനവും സ്റ്റൈലിങ്ങും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ചായിരിക്കും
ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ വാങ്ങുന്ന സമയത്ത് കസ്റ്റമൈസ് ചെയ്യാനും വ്യക്തിഗതമാക്കാനും സാധിക്കുന്ന പുതിയ 'ബില്‍റ്റ് ടു ഓര്‍ഡര്‍' (ബി.ടി.ഒ) പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ വാഹന ഉല്‍പ്പാദകരായ ടി.വി.എസ് മോട്ടോര്‍. ഉപഭോക്താക്കളുടെ ആവശ്യകത അനുസരിച്ച് ഫാക്ടറിയില്‍ നേരിട്ട് നിർമിക്കുമെന്നതാണ് ബില്‍റ്റ് ടു ഓര്‍ഡര്‍ സംവിധാനത്തിന്റെ പ്രത്യേകത.
apache rr 310ടി.വി.എസ് അപ്പാച്ചെ ആർ.ആര് 310 ബൈക്കിലായിരിക്കും ബില്‍റ്റ് ടു ഓര്‍ഡര്‍ പദ്ധതി ആരംഭിക്കുക. പിന്നീട് ഘട്ടംഘട്ടമായി ടി.വി.എസിന്റെ എല്ലാ വാഹനങ്ങളിലും പ്ലാറ്റ്ഫോം അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉപഭോക്താക്കള്‍ക്ക് പ്രീ-സെറ്റ് കിറ്റ്, ഗ്രാഫിക് ഓപ്ഷ്യന്‍സ്, റിമ്മിന്റെ നിറം, വ്യക്തിഗത റേസ് നമ്പറുകൾ എന്നിവ തെരഞ്ഞെടുക്കാം. ഡൈനാമിക്ക്, റേസ് എന്നിങ്ങനെ പേരിലുള്ള കിറ്റ് ഒരുപാട് ഫീച്ചറുകള്‍ ഓഫര്‍ ചെയ്യുന്നു. കൂടാതെ പ്രകടനവും സ്റ്റൈലിങ്ങും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ചായിരിക്കും.
ഡൈനാമിക്ക് കിറ്റില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്‍-പിന് സസ്പെന്ഷന്, റീബൗണ്ട്, കംപ്രഷന്‍ ഡാംപിങ് തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇതുവഴി ഉപഭോക്താക്കളുടെ റൈഡിങ് ശൈലിക്കും റോഡിനനുസരിച്ചും സസ്പെന്ഷന് ക്രമീകരിക്കാൻ സാധിക്കുന്നു. റേസ് കിറ്റില്‍ റേസ് പ്രേമികളുടെ ആവേശത്തിന് അനുസരിച്ചുള്ള റേസ് എര്‍ഗണോമിക്സ് ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ കിറ്റില്‍ റിയര്‍ സെറ്റ് ഉയര്‍ത്തിയ ഫൂട്ട് റെസ്റ്റ്, കോണുകളില്‍ ഉയര്‍ന്ന മെലിഞ്ഞ ആംഗിളും മികച്ച സ്ഥിരതയും ലഭ്യമാക്കുന്നു. ആന്റി-റെസ്റ്റ് ബ്രാസ് കോട്ട്ഡ് ഡ്രൈവ് ചെയിനും ഈ കിറ്റിനുണ്ട്.
ടി.വി.എസ് അറൈവ് ആപ്പ് വഴി 'ബില്‍റ്റ് ടു ഓര്‍ഡര്‍' പ്ലാറ്റ്ഫോമില്‍ ഓര്‍ഡര്‍ ചെയ്യാം. കൂടാതെ വെബ് കോണ്‍ഫിഗറേറ്റര്‍ സന്ദര്‍ശിക്കാം. ഇത് മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് സഹായിക്കും. കസ്റ്റമൈസേഷന് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, മോട്ടോര്‍സൈക്കിളിന്റെ മൊത്തം എക്സ്-ഷോറൂം വില അപ്പോള്‍ തന്നെ അപ്ഡേറ്റ് ചെയ്യും.