കേന്ദ്ര ബജറ്റ്; നിരത്ത് കീഴടക്കുമോ ഇലക്ട്രിക് വാഹനങ്ങൾ?
|ബാറ്ററികളും, ഊർജ്ജവും ഒരു സേവനമായി ലഭ്യമാക്കുന്ന ബിസിനസ് മോഡലുകൾ രാജ്യത്ത് പ്രോത്സാഹിപ്പിക്കുമെന്നാണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം
പ്രമുഖ കമ്പനികളെല്ലാം തങ്ങളുടെ ഉലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കി കഴിഞ്ഞു. ഇന്ത്യൻ വിപണിയിൽ കണ്ണുംനട്ട് ലോകോത്തര കമ്പനികൾ ഇവി വാഹനങ്ങളുമായി എത്തുന്നുണ്ട്. മലിനീകരണ മുക്തമായ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കി ഗ്രീന്‍ മൊബിലിറ്റി ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.
ബാറ്ററികള്‍ നിര്‍മിക്കുന്നതിനും ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനുമായി സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കും:- ബാറ്ററികളും, ഊർജ്ജവും ഒരു സേവനമായി ലഭ്യമാക്കുന്ന ബിസിനസ് മോഡലുകൾ രാജ്യത്ത് പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തിന് സഹായിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. സീറോ ഫോസില്‍ ഫ്യുവല്‍ പോളിസിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങൾക്കായി ബാറ്ററി സ്വാപ്പിങ്ങ് നയം :- .ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് പുറമെ, ഇത്തരം വാഹനങ്ങളുടെ ബാറ്ററി കൈമാറ്റം ചെയ്യുന്നതിനുള്ള നയവും (ബാറ്ററി സ്വാപ്പിങ്ങ് സംവിധാനം) കേന്ദ്ര സര്‍ക്കാര്‍ ഒരുക്കും. ചാര്‍ജിങ്ങ് കേന്ദ്രങ്ങള്‍ ഒരുക്കാനുള്ള സ്ഥലപരിമിതിയുള്ള പ്രദേശങ്ങളിലായിരിക്കും ഈ സംവിധാനം വരുത്തുക. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾ ചാർജ് ചെയ്യുന്നതിന് സമയം ലാഭിക്കാൻ ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയാണ് എളുപ്പം. ചാർജിങ്ങ് കേന്ദ്രങ്ങൾ ഒരുക്കാനുള്ള സ്ഥലപരിമിതിയുള്ള പ്രദേശങ്ങളിലായിരിക്കും ബാറ്ററി സ്വാപ്പിങ്ങ് സംവിധാനം ഒരുക്കുക. നിലവിൽ ഇന്ത്യയ്ക്ക് അത്തരം ഓപ്ഷനുകൾ വിപുലമല്ല. നേരത്തെ റിലയൻസ് ഇൻഡസ്ട്രീസും ബ്രിട്ടനിലെ ബിപി പിഎൽസിയും, ഇന്ത്യൻ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പും കൂടെ തായ്‌വാനിലെ ഗോഗോറോയും കൂടാതെ ബാറ്ററി സ്വാപ്പിങ്ങ് സാങ്കേതികവിദ്യയ്ക്കായി ഒരു സംയുക്ത സംരംഭം രൂപീകരിച്ചിരുന്നു
ഇലക്ട്രിക് വാഹനങ്ങളെ മാത്രം ഉൾപ്പെടുത്തി പ്രത്യേക സോണുകൾ:- പരമ്പരാഗത പെട്രോളിയം ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത സീറോ ഫോസിൽ ഫ്യുവൽ പോളിസി മൊബിലിറ്റി സോണുകൾ കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം.
അതേസമയം, റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 974,313 രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുണ്ട്. എന്നാൽ ഇവികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ കണക്ക് പ്രകാരം രാജ്യത്ത് 1,028 ചാർജിങ് സ്റ്റേഷനുകൾ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ. ഇവികളുടെ ഉയർന്ന വിലയ്ക് പുറമെ, രാജ്യത്ത് ഇവികളുടെ വിൽപ്പന മന്ദഗതിയിലാകാനുള്ള ഒരു പ്രധാന കാരണം ചാർജിങ് സ്റ്റേഷനുകളുടെ കുറവാണ്
2030 ഓടെ സ്വകാര്യ കാറുകൾക്ക് 30 ശതമാനവും വാണിജ്യ വാഹനങ്ങൾക്ക് 70 ശതമാനവും ബസുകൾക്ക് 40 ശതമാനവും ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് 80 ശതമാനവും വിൽപ്പന വർധിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.