Auto
Lamborghini, vehicles sold this year, cars, Already Sold , auto news
Auto

ഈ വര്‍ഷത്തെ മുഴുവന്‍ വാഹനങ്ങളും വിറ്റു, ഇനി നിര്‍മിക്കുന്നത് 2024 ലേക്കുള്ള കാറുകള്‍: കണക്കുകള്‍ വെളിപ്പെടുത്തി ലംബോർഗിനി

Web Desk
|
14 Feb 2023 11:18 AM GMT

2022ല്‍ 92 യൂണിറ്റ് വാഹനങ്ങളാണ് കമ്പനിക്ക് വിറ്റഴിക്കാനായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33 ശതമാനത്തിന്റെ വളർച്ചയാണ് ഈ വർഷം ലംബോർഗനിക്കുണ്ടായത്

2023 ൽ ലക്ഷ്യംവെച്ച വിൽപ്പന വർഷാരംഭത്തിൽ തന്നെ പൂർത്തിയാക്കി പ്രമുഖ ഇറ്റാലിയന്‍ കാർ നിർമാതാക്കളായ ലംബോർഗിനി. കമ്പനിയുടെ ഏഷ്യ പസഫിക് റീജിയണൽ ഡയറക്ടർ ഫ്രാൻസെസ്‌കോ സ്‌കാർഡോണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 3.8 കോടിയിൽ വില ആരംഭിക്കുന്ന കാറുകളാണ് വിറ്റത്. 2022ല്‍ 92 യൂണിറ്റ് വാഹനങ്ങളാണ് കമ്പനിക്ക് വിറ്റഴിക്കാനായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33 ശതമാനത്തിന്റെ വളർച്ചയാണ് ഈ വർഷം ലംബോർഗനിക്കുണ്ടായത്.

2021ൽ 69 യൂണിറ്റ് കാറുകൾ വിറ്റതാണ് ഇതിന് മുമ്പത്തെ ഏറ്റവും മികച്ച വിൽപ്പന. 2019 ൽ ഇത് 52 യൂണിറ്റുകളായിരുന്നു. ഇന്ത്യയിൽ 100 ലധികം കാറുകൾ റീടേൽ സെയിൽ ചെയ്യാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതിൽ മിക്കതും ഇപ്പോൾ തന്നെ ബുക്ക് ചെയ്ത കഴിഞ്ഞിട്ടുമുണ്ട്. പ്രാഡക്ഷന് മുന്നേ തന്നെ

തങ്ങളുടെ വാഹനങ്ങൾ വാഹനങ്ങൾ വിറ്റഴിക്കുന്ന ട്രെൻഡാണ് ഇപ്പോൾ ലോകമെങ്ങും ഉള്ളതെന്ന് സ്‌കാർഡോണി പറഞ്ഞു. 2023 ൽ നിർമിക്കാനിക്കുന്ന വാഹനങ്ങളെല്ലാം ഇപ്പോൾ തന്നെ വിറ്റുപോയതാണ്. ഓരോ ദിവസവും ബുക്കിംഗ് തോത് ഉയർന്ന് വരികയാണെന്നും 2024 ലേക്കാണ് തങ്ങളിപ്പോൾ വിൽപ്പന നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ഉയർന്ന നികുതി വ്യവസ്ഥയെ കുറിച്ചും റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെ കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

തങ്ങളുടെ ആദ്യത്തെ ഹൈബ്രിഡ് കാർ ആഗോളതലത്തിൽ അവതരിപ്പിക്കുമെന്നും വാഹനം ഉടൻ ഇന്ത്യയിലെത്തിക്കാൻ ശ്രമിക്കുമെന്നും കമ്പനിയുടെ കൺട്രി ഹെഡ് ശരത്് അഗർവാൾ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

'ഞങ്ങളുടെ കമ്പനിയുടെ അടുത്ത ഘട്ടത്തിലേക്ക് ഞങ്ങൾ യാത്ര ആരംഭിക്കുകയാണ്. ഈ വർഷം മുതൽ ഞങ്ങളുടെ മുഴുവൻ മോഡലുകളിലും ഹൈബ്രിഡൈസ് ചെയ്യും. 2024-ൽ ഞങ്ങൾ ഹൈബ്രിഡ് ഉറുസും പുതിയ ഹൈബ്രിഡ് വി 10 ഉം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഹുറാക്കൻ ഇവോ സ്പൈഡർ, യൂറസ് പേൾ കാപ്സ്യൂൾ, യൂറസ് ഗ്രാഫൈറ്റ് കാപ്സ്യൂൾ, ഹുറാക്കൻ എസ്ടിഒ എന്നീ മോഡലുകളാണ് കഴിഞ്ഞ വർഷം ഇന്ത്യയിലവതരിപ്പിച്ച പ്രധാന മോഡലുകൾ.

സൂപ്പർ ലക്ഷ്വറി സ്പോർട്സ് കാർ വിഭാഗത്തിൽ ഏറ്റവും വേഗമേറിയ 100 ഡെലിവറികൾ നൽകുക എന്ന നേട്ടവും കമ്പനി കൈവരിച്ചു. ലംബോർഗിനിയുടെ യൂറസ് ആണ് ഈ നേട്ടം കൈവരിച്ചത്. അതേസമയം കമ്പനി അതിന്റെ ആദ്യ ഇലക്ട്രിക് കാർ 2027 ഓടെ പുറത്തിറക്കും.

Similar Posts