വിഷമിക്കേണ്ട പഴയ ഇന്നോവ ക്രിസ്റ്റ ഇനിയും തിരിയും; പുതിയ മോഡൽ വന്നാലും നിലവിലെ മോഡൽ പിൻവലിക്കില്ലെന്ന് ടൊയോട്ട
|പണ്ട് 2005 ൽ മാസ് കാണിച്ച് ക്വാളിസിയെ പിൻവലിച്ച് ഇന്നോവ അവതരിപ്പിച്ചപ്പോൾ ക്വാളിസിയുടെ വിടവ് ഷെവർലെ ടവേര കൈയടക്കിയ ഓർമയും ടൊയോട്ടക്കുണ്ട്.
ഇന്ത്യയിൽ യാത്രാസുഖത്തിലായാലും പരിപാലനത്തിയാലും ടൊയോട്ട ഇന്നോവയ്ക്ക് ഒരു വലിയ ഫാൻ ബേസ് തന്നെയുണ്ട്. അത് പഴയ മോഡൽ ഇന്നോവ ആയാലും പുതിയ ക്രിസ്റ്റയായാലും.
2016 ലാണ് ഇന്നോവ ക്രിസ്റ്റയെ ടൊയോട്ട അവതരിപ്പിച്ചത്. ഓരോ വർഷവും വിൽപ്പന കൂടിയതല്ലാതെ ഒരിക്കൽ പോലും ഇന്നോവയുടെ വിൽപ്പന താഴേക്ക് പോയില്ല. അത് മനസിലാക്കി എന്നവണ്ണം ആറ് വർഷങ്ങൾക്കിപ്പുറം പുതിയി ഇന്നോവ ക്രിസ്റ്റ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട. ഈ വർഷം അവസാനം പുതിയ ഇന്നോവ നിലവിൽ വരും. പക്ഷേ ഇന്നോവ വന്നപ്പോൾ ക്വാളിസിനെ കൊന്നപ്പോലെ ക്രിസ്റ്റ വന്നപ്പോൾ ഇന്നോവയെ കൊന്നപോലെയുള്ള ഒരു വിധി ഇന്നോവ ക്രിസ്റ്റക്കുണ്ടാകില്ല എന്നാണ് സൂചനകൾ. നിലവിലെ ക്രിസ്റ്റ നിലനിർത്തികൊണ്ടു തന്നെയായിരിക്കും പുതിയ ഇന്നോവയുടെ രംഗപ്രവേശം.
പുതിയ മോഡലിന് വില കൂടാൻ സാധ്യതയുണ്ട്. ഓവർ പ്രൈസ്ഡ് ആണെന്ന പഴി ചില കോണുകളിൽ നിന്ന് പലപ്പോഴും നിലവിൽ തന്നെ ഇന്നോവ കേൾക്കേണ്ടി വരാറുണ്ട്. അതാണ് ടൊയോട്ട നിലവിലെ ക്രിസ്റ്റയെ പിൻവലിക്കാതിരിക്കാനുള്ള ഒരു കാരണം. അടുത്ത കാരണം നിലവിലെ ക്രിസ്റ്റയുടെ അപാര ഫാൻ ബേസാണ്. ഇപ്പോഴും ക്രിസ്റ്റ വാങ്ങുക എന്നത് പലരുടേയും സ്റ്റൈൽ സ്റ്റേറ്റ്മെന്റിന്റെ ഭാഗമാണ്.
അടുത്ത കാരണം നിലവിലെ ക്രിസ്റ്റയിലെ എഞ്ചിനും പ്ലാറ്റ്ഫോമും തന്നെയാണ് ഫോർച്യൂണറിലും ഹിലക്സിലും ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിലവിൽ പ്രീമിയം സെക്ടറിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ഫോർച്യൂണറും ടൊയോട്ടയും ഒരേ പൊഡക്ട് ലൈനിലാണ് നിർമിക്കുന്നത്. പുതിയ ഇന്നോവ പുതിയ പ്ലാറ്റ്ഫോമിലായത് കൊണ്ട് തന്നെ പുതിയ പ്രൊഡക്ട് ലൈനിലാണ് നിർമാണം. അപ്പോൾ ഫോർച്യൂണറിന് വേണ്ടി മാത്രം ഒരു പ്രൊഡക്ട് ലൈൻ നിലനിർത്തേണ്ടി വരും. അത് ഫോർച്യൂണറിന്റെ വില ഇനിയും കൂട്ടും. അത് ഒഴിവാക്കാൻ കൂടിയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ നിലനിർത്തുന്നത്.
പിന്നെ പണ്ട് 2005 ൽ മാസ് കാണിച്ച് ക്വാളിസിയെ പിൻവലിച്ച് ഇന്നോവ അവതരിപ്പിച്ചപ്പോൾ ക്വാളിസിയുടെ വിടവ് ഷെവർലെ ടവേര കൈയടക്കിയ ഓർമയും ടൊയോട്ടക്കുണ്ട്. അത്തരത്തിലൊരു റിസ്ക് ഇത്തവണ എടുക്കേണ്ട എന്നാണ് ടൊയോട്ടയുടെ തീരുമാനം.
നിലവിലെ ഇന്നോവയ്ക്ക് 17.45 ലക്ഷം മുതൽ 25.68 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. ഇതിന് തൊട്ടുമുകളിലായിട്ടിരിക്കും പുതിയ ക്രിസ്റ്റയെ പ്ലേസ് ചെയ്യുക.
പ്ലാറ്റ്ഫോമും ഇന്റീരിയർ ഫീച്ചറുകളും എക്സ്റ്റീരിയർ ഡിസൈനുകളും മാറുമെങ്കിലും നിലവിലെ 2.4 ലിറ്റർ ഡീസൽ എഞ്ചിൻ പുതിയ മോഡലിലും തുടരാനാണ് സാധ്യത.
ഈ വർഷം ടൊയോട്ട-മാരുതി സംയുക്ത സംരഭത്തിൽ നിന്ന് രണ്ട് നിർമാതാക്കളുടേയും സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പുതിയൊരു എസ്.യു.വി കൂടി ടൊയോട്ടയിൽ നിന്നും മാരുതിയിൽ നിന്നും വ്യത്യസ് ത പേരുകളിൽ പുറത്തിറങ്ങും.
Summary: Current Toyota Innova Crysta to be sold alongside next-gen model